നെഹ്രുവിയൻ സാംസ്കാരിക മൂല്യങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: അടൂർ


നല്ല സിനിമകളുടെ സ്വാതന്ത്യം സംരക്ഷിക്കാൻ ഫിലിം സൊസൈറ്റികളും ആക്റ്റിവിസ്റ്റുകളും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പൺ ഫോറത്തിൽ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു

തിരുവനന്തപുരം: നെഹ്‌റു അടിത്തറ പാകിയ സാംസ്‌കാരിക മൂല്യങ്ങളെ മായ്ച്ചു കളയാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് നല്ല സിനിമകളുടെ ഉദ്ദേശ ശുദ്ധിയെ തകർക്കാൻ നിരന്തര ശ്രമം നടക്കുകയാണെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന ഓപ്പൺ ഫോറത്തിൽ അദ്ദേഹം പറഞ്ഞു.

സെൻസർഷിപ്പും സൂപ്പർ സെൻസർഷിപ്പും സിനിമയുടെ സ്വാതന്ത്യത്തെ ഹനിക്കുകയാണെന്നും ഈ സ്ഥിതി തുടർന്നാൽ ഇന്ത്യയിലെ ചലച്ചിത്ര മേഖല വെറും വിനോദവ്യവസായമായ ബോളിവുഡ് സംസ്കാരത്തിലേക്ക് കൂപ്പുകുത്തുമെന്നും അടൂർ മുന്നറിയിപ്പ് നൽകി.

നല്ല സിനിമകളുടെ സ്വാതന്ത്യം സംരക്ഷിക്കാൻ ഫിലിം സൊസൈറ്റികളും ആക്റ്റിവിസ്റ്റുകളും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ്, സി.എസ് വെങ്കിടേശ്വരൻ, വി.കെ ജോസഫ്, ബീനാ പോൾ, പ്രമേന്ദ്ര മജുംദാർ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: iffk 2022, adoor gopalakrishnan speech in open forum, iffk

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023

Most Commented