IFFK
രാജ്യാന്തര ചലച്ചിത്ര മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ ഇക്കുറി പ്രദര്‍ശനത്തിനെത്തുന്നത് ലോകത്തിന്റെ സൗന്ദര്യവും സംഘര്‍ഷവും ആവിഷ്‌കരിക്കുന്ന 86 വൈവിധ്യകാഴ്ചകള്‍. അഫ്ഗാന്‍, ഇറാഖ് തുടങ്ങിയ സംഘര്‍ഷ ഭൂമികള്‍ ഉള്‍പ്പടെ 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ഡ്രൈവ് മൈ കാര്‍, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം ലഭിച്ച റിപ്പിള്‍സ് ഓഫ് ലൈഫ്, പ്രയേഴ്‌സ് ഫോര്‍ ദി സ്റ്റോളന്‍, അഹെഡ്സ് നീ, വെനീസ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം നേടിയ സണ്‍ ചില്‍ഡ്രന്‍,ഏഷ്യന്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ ബ്രൈറ്റന്‍ ഫോര്‍ത്ത് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ടു തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോ എന്ന ചിത്രവും ലോക സിനിമ വിഭാഗത്തിലുണ്ട്.
ഒരു അല്‍ബേനിയന്‍ വിധവയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഹൈവ്, യുക്രൈനിലെ മാതൃജീവിതങ്ങളെ പ്രമേയമാക്കിയ 107 മദേഴ്‌സ്, കൗമാരക്കാരുടെ പ്രണയം ചിത്രീകരിക്കുന്ന ഫ്രഞ്ച് ചിത്രം എ ടൈല്‍ ഓഫ് ലവ് ആന്‍ഡ് ഡിസയര്‍, ഭര്‍ത്താവ് നഷ്ട്ടപ്പെട്ട ഒരു സ്ത്രീയുടെ ജീവിതം പ്രമേയമാക്കിയ ബെല്ലാഡ് ഓഫ് എ വൈറ്റ് കൗ തുടങ്ങിയ ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സംവിധായകരായ നടേശ് ഹെഗ്ഡെ, പ്രസൂണ്‍ ചാറ്റര്‍ജി എന്നിവരുടെ ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഗോവധത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതാണ് നടേശ് ഹെഗ്ഡെ സംവിധാനം ചെയ്ത പെര്‍ഡോയുടെ പ്രമേയം. മതം സൗഹൃദത്തില്‍ ഏല്‍പ്പില്‍ക്കുന്ന ആഘാതമാണ് പ്രസൂണ്‍ ചാറ്റര്‍ജിയുടെ ടു ഫ്രണ്ട്സ് ചര്‍ച്ച ചെയ്യുന്നത്. റോബോട്ടുകളോടൊപ്പമുള്ള മനുഷ്യജീവിതത്തെ ആവിഷ്‌ക്കരിക്കുന്ന മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍ അടക്കം 23 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Content Highlights: International Film Festival of Kerala, IFFK 2020, Afghanistan, Iraq, world Cinema
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..