സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ഭാവനയും ഐ.എഫ്.എഫ്.കെ വേദിയിൽ | ഫോട്ടോ: പ്രവീൺ ദാസ്. എം
തിരുവനന്തപുരം: കേരളത്തിന്റെ റോൾ മോഡലാണ് അഭിനേത്രി ഭാവനയെന്ന് സാംസ്കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അതിഥിയായാണ് ഭാവന എത്തിയത്. 'പ്രിയപ്പെട്ട ഭാവന, ഞാൻ അഭിമാനത്തോടെ പറയുന്നു -നിങ്ങൾ കേരളത്തിന്റെ റോൾ മോഡലാണ്' എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
'ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമാ വ്യവസായം. സിനിമാ-സീരിയൽ രംഗങ്ങളിലും മറ്റു മേഖലകളിലും സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കർശനമായ നടപടികൾ സ്വീകരിക്കും. അതിനായി നിയമനിർമാണം നടത്തും, പ്രത്യേകിച്ച് സിനിമാ-സീരിയൽ മേഖലയുമായി ബന്ധപ്പെട്ട്' -മന്ത്രി പറഞ്ഞു.
നിലവിലുള്ള 11 സർക്കാർ തിയറ്ററുകൾക്ക് പുറമേ 16 തിയറ്ററുകൾ ഒരു വർഷത്തിനുള്ളിൽ സർക്കാർ പൂർത്തിയാക്കും. ഈ സർക്കാരിന്റെ കാലത്ത് തന്നെ അവയുടെ എണ്ണം 50 ആക്കുക എന്നതാണ് ലക്ഷ്യം. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിലുള്ള രണ്ടു പേർക്കും രണ്ട് വനിതാ സംവിധായകർക്കും ഒന്നര കോടി വീതം നൽകി ആകെ ആറു കോടി ചെലവിട്ട് നാലു സിനിമകളുടെ ചിത്രീകരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
Content Highlights: iffk 2022, minister saji cheriyan about bhavana, bhavana in iffk 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..