IFFK
യന്ത്രമനുഷ്യര്‍ക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവര്‍ മാന്‍, വാര്‍ധക്യത്തിന്റെ ആകുലതകള്‍ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാല്‍വേഷന്‍, കോവിഡ് ബാധയെ തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായ ഇറാനിയന്‍ വനിതയുടെ കഥ പറയുന്ന നയന്റീന്‍ എന്നിവയടക്കം രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് 13 ചിത്രങ്ങള്‍. ഇതില്‍ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂര്‍ ഉള്‍പ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്.
രാവിലെ 10 മുതല്‍ കൈരളി തിയേറ്ററിലും ടാഗോറിലുമാണ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ശ്രീ, കലാഭവന്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനം ആരംഭിക്കും. സ്പെയിന്‍ ചിത്രമായ ദി കിംഗ് ഓഫ് ഓള്‍ ദി വേള്‍ഡ് ഉച്ചയ്ക്ക് 12.30 നു കൈരളിയിലും,107 മദേഴ്‌സ് രാവിലെ 10.15 ന് കലാഭവനിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
പോളണ്ടിലെ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയെ സൈന്യം കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ലീവ് നോ ട്രെയ്‌സസ് 'എന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും വെള്ളിയാഴ്ചയാണ്.ഉച്ചയ്ക്ക് 12.15 ന് ശ്രീ തിയേറ്ററിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. അല്‍ബേനിയന്‍ ചിത്രമായ ഹൈവ്, ഉറുഗ്വന്‍ ചിത്രം ദി എംപ്ലോയര്‍ ആന്‍ഡ് ദി എംപ്ലോയീ എന്നീ ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനവും ഇന്നു(വെള്ളി)ണ്ടാകും.
Content Highlights: IFFK 2022, International Film Festival Of Kerala, First day 13 Movies
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..