ഐ എഫ് എഫ് കെ യെ രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കും- രഞ്ജിത് 


ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ  അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട്.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് | ഫോട്ടോ: ബി. മുരളികൃഷ്ണൻ| മാതൃഭൂമി

തിരുവനന്തപുരം: ഐ എഫ് എഫ് കെ യെ രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. രാജ്യാന്തര നിലവാരത്തിലുള്ള മേളയാണ് ഇപ്പോൾ നമ്മുടേത്. കൂടുതൽ മികച്ച ചിത്രങ്ങളും പ്രതിനിധികളും എത്തുന്ന മേളയാക്കി കേരളാ രാജ്യാന്തര ചലച്ചിത്രമേളയെ ഉയർത്തുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേളയുടെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പതിനായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ എത്തുന്നത്. സിനിമാസ്വാദനത്തിൽ പുതുതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ വിദ്യാർത്ഥികൾക്ക് കൂടുതൽ പാസുകൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട്. കോവിഡ് ഉൾപ്പടെ പലതരം ഭീതികൾക്കിടയിലും ചലച്ചിത്ര മേഖലയെ സമ്പന്നമാക്കി നിർത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകർഷണം. ലോക പ്രശസ്തരായ വനിതാ സംവിധായകരുടെ മികച്ച ചിത്രങ്ങളും നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയ മലയാളത്തിന്റെ അനശ്വര പ്രതിഭകളോടുള്ള ആദരമായി വിവിധ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു.

തുർക്കിയിലെ യുദ്ധത്തിന്റെ ഇരയായി മാറിയ കുർദ്ദിഷ് സംവിധായിക ലിസ ചലാൻ, പ്രശസ്ത ഇന്ത്യൻ സംവിധായകൻ ഗിരീഷ് കാസറവള്ളി തുടങ്ങിയ നിരവധി സംവിധായകരും ഇത്തവണ മേളയുടെ ഭാഗമാകുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കു മുൻപത്തെപ്പോലെ നിരവധി കലാ സാംസ്കാരിക പരിപാടികൾ കൂടി ഉൾക്കൊള്ളുന്ന മേള കേരളത്തിന്റെ സംസ്‌കാരിക വിനിമയത്തിന്റെ അടയാളമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Content Highlights: director ranjith, iffk 2022, movies in iffk 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 24, 2023

Most Commented