IFFK
തിരുവനന്തപുരം: അൾജീരിയൻ വംശജനായ അഹമ്മദും ടുണീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയറിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം ഞായറാഴ്ച. ഇറോട്ടിക്ക് - അറബിക് സാഹിത്യത്തിൽ ആകൃഷ്ടനാകുന്ന ഒരു യുവാവ് പ്രണയബന്ധത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ലൈല ബൗസിദ് സംവിധാനം ചെയ്ത ചിത്രം ഉച്ചക്ക് 12.30 ന് ശ്രീ പദ്മനാഭ തിയറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. ലൂമിയർ അവാർഡ്‌സ് ഫ്രാൻസിലും റോം മെഡ് ചലച്ചിത്ര മേളയിലും പുരസ്‌കാരം നേടിയ ചിത്രം രാജ്യാന്തര മേളയിലെ ലോകസിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
Content Highlights: A tale of Love and Desire, IFFK 2022, International Film Festival Of Kerala
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..