ഇന്ത്യയിലെ സിനിമക്കാരിൽ പലർക്കും സത്യജിത്ത് റായിയെ ബഹുമാനിക്കാൻ അറിയില്ല -ആനന്ദ് മഹാദേവൻ


അനുശ്രീ മാധവൻ

സിനിമ ‌എന്നുപറയുന്നത് ബോക്സ് ഓഫീസിലെ കണക്കുകൾ മാത്രമാണ് അവർക്ക്. അങ്ങനെയുള്ള ഒരു ഇൻഡസ്ട്രിയിൽ ഇതുപോലുള്ള സിനിമകൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്.

INTERVIEW

ആനന്ദ് മഹാദേവൻ | ഫോട്ടോ: www.instagram.com/ananthmahadevanofficial/

ത്യജിത്ത് റായിയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ അതിമനോഹരമായ ചലച്ചിത്ര ഭാഷ്യം. ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത ദ സ്റ്റോറി ടെല്ലർ എന്ന സിനിമയെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ സംവിധായകൻ ആനന്ദ് മഹാദേവൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖം.

വീണ്ടും ഒരു അന്താരാഷ്ട്ര ചലച്ചിത്രമേള, ഈ വർഷം എത്രത്തോളം വ്യത്യസ്തമാണ്?വീണ്ടും അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മറ്റൊരു സിനിമയുമായി വന്നതിൽ അതിയായ സന്തോഷം. ആറാം വട്ടമാണ് എന്റെ സിനിമയുമായി ഞാൻ മേളയിലേക്ക് വരുന്നത്. കഴിഞ്ഞ വർഷം ബിറ്റർ സ്വീറ്റ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചിരുന്നു. ഇത്തവണ ദ സ്റ്റോറി ടെല്ലർ മത്സരവിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നെ സംബന്ധിച്ച് ഇതൊരു വലിയ അംഗീകാരമാണ്.

സത്യജിത്ത് റായിക്ക് സമർപ്പിക്കുന്ന സിനിമയാണ്. ഈ കഥ തിരഞ്ഞെടുക്കാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ?

സത്യജിത്ത് റായിക്ക് ഒരു സിനിമ സമർപ്പിക്കണമെന്ന മോഹം മനസ്സിൽ ഉദിച്ചിട്ട് വർഷങ്ങളായി. സത്യജിത്ത് റായിയുടെ കഥകളെല്ലാം ബംഗാളിയിലാണ്. ബംഗാളി ഭാഷയിൽ അല്ലാതെ സിനിമ ഒരുക്കിയാൽ അതിനൊരു ഭംഗിയുണ്ടാകില്ല. എന്നാൽ ഈ സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുത്ത കഥയിൽ ബംഗാളിയും ഗുജറാത്തിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ. അവർ തമ്മിൽ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. സിനിമ ചെയ്യാൻ തയ്യാറെടുക്കുന്നതിന് മുൻപ് സത്യജിത്ത് റായിയുടെ മകൻ സന്ദീപ് റായിയെ നേരിൽ കണ്ട് അനുവാദം വാങ്ങാൻ തീരുമാനിച്ചു. എന്റെ ഈ സിനിമ റായിയ്ക്ക് ഒരു നല്ല സമർപ്പണമായിരിക്കും എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. റായിയുടെ കഥപറയൽ ശെെലിയോട് പരമാവധി നീതി പുലർത്തുമെന്നും ഞാൻ വാക്ക് നൽകി. തുടർന്നാണ് സിനിമ ഒരുക്കാനുള്ള റെെറ്റ്സ് സന്ദീപ് റായ് എനിക്ക് നൽകിയത്.

സ്വപ്നപദ്ധതിയായിരുന്നു ഈ സിനിമയെന്ന് പറഞ്ഞു. ഈ സിനിമ ഒരുക്കുമ്പോൾ എന്തൊക്കെയായിരുന്നു നേരിട്ട പ്രധാനവെല്ലുവിളികൾ?

കഴിഞ്ഞ മൂന്ന് വർഷമായി ഈ സിനിമ സാധ്യമാക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാൻ. പക്ഷേ എനിക്ക് നിർമാതാവിനെ ലഭിച്ചില്ല. സത്യജിത്ത് റായിയുടെ കഥ സിനിമയാക്കാൻ മുംബെെയിലെ ആർക്കും താൽപര്യമില്ല. കഥ കൊള്ളാം, പക്ഷേ സിനിമ ചെയ്താൽ ശരിയാകുമോ എന്നതായിരുന്നു ചോദ്യം. ഇന്ത്യയിലെ സിനിമക്കാരിൽ പലർക്കും സത്യജിത്ത് റായിയെയോ അന്താരാഷ്ട്ര സിനിമകളെയോ ബഹുമാനിക്കാൻ അറിയില്ല. സിനിമ ‌എന്നുപറയുന്നത് ബോക്സ് ഓഫീസിലെ കണക്കുകൾ മാത്രമാണ് അവർക്ക്. അങ്ങനെയുള്ള ഒരു ഇൻഡസ്ട്രിയിൽ ഇതുപോലുള്ള സിനിമകൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്.

പരേഷ് റാവൽ ഈ സിനിമയിലേക്ക് എത്തിയത് എങ്ങിനെയായിരുന്നു?

പരേഷ് റാവലിനെ തന്നെയാണ് ആദ്യമായി ഞാൻ സിനിമയ്ക്കായി സമീപിച്ചത്. അദ്ദേഹം മികച്ച നടനാണെന്ന് ഞാൻ പറയേണ്ടതില്ല, എല്ലാവർക്കും അറിയുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ കോമഡി വേഷങ്ങളാണ് പ്രേക്ഷകർക്ക് ഏറെയും പ്രിയം. എന്നാൽ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഗെറ്റപ്പിൽ പരേഷ് റാവലിനെ എനിക്ക് അവതരിപ്പിക്കാൻ സാധിക്കുമെന്ന് പൂർണ ബോധ്യമുണ്ടായിരുന്നു. ഈ പ്രൊജക്ട് സാക്ഷാത്കരിക്കുന്നതിന് പരേഷ് റാവൽ നൽകിയ പിന്തുണ എത്രയെന്ന് പറഞ്ഞറിയിക്കാനില്ല. അതുപോലെ ആദിൽ ഹുസെെൻ, രേവതി തുടങ്ങിയവരെല്ലാം എനിക്കൊപ്പം നിന്നു.

Content Highlights: IFFI 2022, Ananth Mahadevan Interview, The Story Teller Movie, Paresh Rawal New Movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented