കെട്ടുകൾ പൊട്ടിക്കുന്ന, വ്യവസ്ഥയോട് പോരാടുന്ന പാപ്പാത്തി| പ്രിയനന്ദനൻ അഭിമുഖം


അനുശ്രീ മാധവൻ

എല്ലാവരിലും കലയുണ്ട്, അത് ജാതി-മത-വർഗ-വർണ- ലിംഗ ഭേദങ്ങൾക്ക് അതീതമാണ്. അതിനെ ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തിയത്.

INTERVIEW

പ്രിയനന്ദനൻ | ഫോട്ടോ: മാതൃഭൂമി

പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരി ക്യുരിവി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചു. പിതാവ് ആരാണെന്നറിയാത്ത ഒരു നാടോടിക്കഥയിലെ ഒരു കുരുവിയാണ് ധബരി ക്യുരുവി. ഗോത്രാചാരങ്ങളുടെയും സംസ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. സ്വന്തം ശരീരത്തിലും തീരുമാനങ്ങളിലുമുള്ള അവകാശം പോരാടി നേടുന്ന പാപ്പാത്തി എന്ന പെൺകുട്ടിയാണ് ധബാരി ക്യുരുവിലെ നായിക. താൽപര്യത്തിന് വിരുദ്ധമായി കൗമരകാലത്ത് ഗർഭിണിയാകേണ്ടി വരുന്ന പെൺകുട്ടി ഗർഭച്ഛിദ്ദം നടത്തുന്നതിന് വേണ്ടി സാമൂഹ്യവ്യവസ്ഥയുമായി സംഘർഷത്തിൽ ഏർപ്പെടുന്നതാണ് സിനിമയുടെ പ്രമേയം. അട്ടപ്പാടിയിലെ ഇരുള ഗോത്ര വിഭാഗത്തിൽ നിന്നുള്ള അഭിനേതാക്കളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണിത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ പ്രിയനന്ദനൻ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖം.

ധബാരി ക്യുരുവി പറയുന്നത് മുഖ്യധാര സിനിമ അഭിസംബോധന ചെയ്യാത്ത വിഷയമായിരുന്നു. എങ്ങിനെയാണ് ഈ ആശയത്തിലേക്ക് എത്തുന്നത്?മറ്റൊരു സിനിമയ്ക്കു വേണ്ടിയാണ് ഞാൻ അട്ടപ്പാടിയിലേക്ക് പോയത്. അവിടെ ചെന്നപ്പോഴാണ് അവിവാഹിതരായ മൂന്ന് അമ്മമാർ മലമുകളിൽ ചാരായം വാറ്റി ജീവിക്കുന്ന വിവരം ഒരാൾ എന്നോട് പറഞ്ഞത്. കൗമാരകാലത്ത് പ്രസവിക്കേണ്ടി വന്നവരാണവർ. ആ ചെറുപ്രായത്തിൽ അവരുടെ അറിവില്ലായ്മ മൂലമോ അല്ലെങ്കിൽ ചൂഷണത്തിനിരയായോ ആണ് ഗർഭം ധരിക്കുന്നത്. എന്നാൽ അതിന് ശേഷം പിന്നെ പ്രസവിക്കുക എന്നത് മാത്രമാണ് അവർക്കുള്ള മാർഗ്ഗം. പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയായിരുന്നുവെങ്കിൽ ഈ സാഹചര്യത്തോട് എങ്ങനെ പെരുമാറും എന്ന ഒരു ചിന്തയിൽ നിന്നാണ് ഈ സിനിമയുണ്ടായത്.

ഗോത്രവിഭാഗത്തിലുള്ളവരാണ് അഭിനേതാക്കൾ, സിനിമാ ചരിത്രത്തിൽ വലിയ പുതുമയാണ് ഈ സിനിമ...

നമ്മുടെ നാട്ടിൽ ഒരാളെ പരിഹസിക്കാൻ ഇങ്ങനെ പറയും നീയൊരു അട്ടപ്പാടിയാണെടാ... എന്നൊക്കെ. ആധുനിക സമൂഹത്തിന് ചേർന്നതല്ല ഇത്തരം കളിയാക്കലുകളെന്ന് ഇന്നും തിരിച്ചറിയാത്തവർ ധാരാളമായുണ്ട്. എന്റെ അനുഭവത്തിൽ വളരെയേറെ താളാത്മകതയും കലാബോധവുമെല്ലാമുള്ള ജനതയാണവർ. മുഖ്യധാരയിൽ എത്തിപ്പെടുന്നവർ വളരെ വിരളമായതിനാൽ സിനിമയിലൊന്നും അഭിനയിക്കാൻ അവർക്ക് സാധിക്കാറില്ല. അവരുടെ കഴിവുകളെക്കുറിച്ച് പൂർണബോധ്യമുള്ളതുകൊണ്ടാണ് ഞാൻ അവരെ വച്ചു തന്നെ സിനിമ ചെയ്യാൻ തീരുമാനിച്ചത്. എല്ലാവരിലും കലയുണ്ട്, അത് ജാതി-മത-വർഗ-വർണ- ലിംഗ ഭേദങ്ങൾക്ക് അതീതമാണ്. അതിനെ ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് ഞാൻ നടത്തിയത്.

അഭിനേതാക്കളെ കണ്ടെത്തിയത് എങ്ങിനെയായിരുന്നു?

ഗോത്ര വിഭാഗത്തിലുള്ള അഭിനേതാക്കളെ തേടുമ്പോൾ അധികമാരും സന്നദ്ധരായി വരില്ലെന്ന് ആദ്യം കരുതിയത്. എന്ന ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ കുപ്പുസ്വാമി മരുതനാണ് ഗോത്ര വിഭാഗത്തിലുള്ളവരെ സിനിമയിലേക്ക് കൊണ്ട് വരുന്നത്. തിരഞ്ഞെടുക്കുന്ന ദിവസം ഒരുപാട് പെൺകുട്ടികളാണ് അഭിനയിക്കാനുള്ള ആഗ്രഹവുമായി വന്നത്. ആദ്യമായി അഭിനയിക്കുന്നതിന്റെ ആശങ്ക അവരിൽ പലരിലും ഉണ്ടായിരുന്നു. അതിൽ നിന്ന് അവരെ പുറത്ത് കൊണ്ടുവരുന്നതിന് കാസ്റ്റിങ് സംവിധായകൻ അബു വളയംകുളം പരിശീലനം നൽകി. മാത്രവുമല്ല, ഞങ്ങൾ എല്ലാവരും ഒരേ സ്ഥലത്ത് താമസിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ അവരിൽ നിന്ന് വ്യത്യസ്തരല്ല എന്ന ബോധ്യവും അവർക്കുണ്ടായി. അവരിലെ കഴിവിനെ കുറിച്ച് പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചുവെന്നാണ് ഞാൻ കരുതുന്നത്. സന്ദർഭത്തിൽ എങ്ങിനെ പെരുമാറണം എന്ന് മാത്രമാണ് അവർക്ക് പറഞ്ഞുകൊടുത്തത്. വളരെ ആത്മാർഥമായ സഹകരണമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടായത്.

Content Highlights: IFFI 2022, director priyanandanan interview, priyanandanan about dhabari kyuruvi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented