yanam
ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി സയന്‍സ് ആസ്പദമാക്കി ഒരുക്കിയ ഒരു സംസ്കൃത ചിത്രം. വിനോദ് മങ്കര സംവിധാനം ചെയ്ത യാനം. ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ മികവും പ്രതിഭാധനരായ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഭാവനകളുമെല്ലാം ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ മുന്‍ ചെയര്മാന് ഡോ. രാധാകൃഷ്ണന്റെ മൈ ഓഡിസി എന്ന പുസ്കകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
എവിഎ പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. എ.വി അനൂപാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. യാനത്തെ കുറിച്ച് ഡോ. എ.വി അനൂപ് പറയുന്നു. "മൂന്നാമത്തെ തവണയാണ് മേളയില്‍ സിനിമയുമായി വരുന്നത്. വർഷങ്ങൾക്കുമുൻപ് ഒരു ഹ്രസ്വ ചിത്രം, പിന്നീട് ഷാജി കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രം. ഡോക്യുമെന്ററി, ഹ്രസ്വചിത്രം, ഫീച്ചര്‍ സിനിമ ഇങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഇന്ത്യന്‍ പനോരമയില്‍ പങ്കാളിത്തം ലഭിച്ചതില്‍ നിര്‍മാതാവ് എന്ന നിലയില്‍ അഭിമാനമുണ്ട്." അനൂപ് പറഞ്ഞു.
"ഐഎസ്ആര്‍ഒ യുടെ അഭിമാന പദ്ധതിയായ ചൊവ്വാദൗത്യം അസാധാരണമായ ഒരു യാത്രയാണ്. അത് ഡോക്യുമെന്ററി ആക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഐഎസ്ആര്‍ഓയുമായി ബന്ധപ്പെട്ടിരുന്നു. ചെയര്മാന് ആയതിനു ശേഷമാണ് അനുമതി ലഭിക്കുന്നത്. വിനോദ് മങ്കര മനോഹരമായി അത് സംവിധാനം ചെയ്തു. സംസ്കൃതത്തില്‍ ഒരുക്കാന്‍ തീരുമാനിച്ചത് മറ്റൊന്നും കൊണ്ടല്ല, സംസ്കൃതം മനോഹരമായ ഭാഷ ആണ്. അത് ഒരു മതത്തെയോ സംസ്കാരത്തെയോ മാത്രം പ്രതിനിധീകരിക്കുന്ന ഭാഷയല്ല."
മൂന്നാമത്തെ വട്ടമാണ് അനൂപ് നിർമിച്ച ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ തിരഞ്ഞെടുക്കപ്പെടുന്നത്
Content Highlights: dr av anoop about yaanam sanskrit movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..