രണ്ട് പുരുഷന്‍മാരുടെ കഥ | Mediterranean Fever Movie Review 


അനുശ്രീ മാധവന്‍

Mediterranean Fever

മറ്റൊരാള്‍ എന്ത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നമുക്കറിയില്ല. മഹാ ഹജ് സംവിധാനം ചെയ്ത മെഡിറ്ററേനിയന്‍ ഫീവര്‍ എന്ന സിനിമ പറഞ്ഞുവെയ്ക്കുന്നതും ഇതാണ്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വിഷാദം, മാനസികാരോഗ്യം, പുരുഷത്വത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കല്‍പ്പങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. നാം ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകള്‍ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ഓര്‍മപ്പെടുത്തലും കൂടിയാണ് ഈ ചിത്രം.

ഹൈഫയിലെ ദരിദ്ര പ്രദേശങ്ങളിലൊന്നില്‍ ഭാര്യയും കൊച്ചുകുട്ടികളുമൊത്ത് താമസിക്കുന്ന പാലസ്തീന്‍ യുവാവ് വലീദ് ആണ് സിനിമയിലെ കേന്ദ്രകഥാപാത്രം. ഒരു നോവലിസ്റ്റ് ആകണമെന്നതാണ് വലീദിന്റെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ അതിലേക്കുള്ള യാത്രയില്‍ അയാള്‍ക്ക് യാതൊരു പ്രചോദനവും കണ്ടെത്താനാകുന്നില്ല. കടുത്ത വിഷാദത്തിലൂടെയാണ് വലീദ് കടന്നുപോകുന്നത്. തെറാപ്പിസ്റ്റുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷവും വലീദില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അങ്ങനെ ശൂന്യതയില്‍ നിന്ന് ശ്യൂന്യതയിലേക്കുള്ള യാത്രയ്ക്കിടെയാണ് വലീദ് ജലാല്‍ എന്ന അയല്‍വാസിയെ പരിചയപ്പെടുന്നത്.

കുടുംബത്തോടൊപ്പം താമസിക്കുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ വലീദില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് ജലാല്‍. കാര്‍ക്കശ്യമുള്ള കാര്യപ്രാപ്തിയുള്ള ഒരു പുരുഷന്‍. ഉറക്കെ പാട്ടുവയ്ക്കുന്ന, എത്ര ആവശ്യപ്പെട്ടാലും ശബ്ദം കുറയ്ക്കാന്‍ കൂട്ടാക്കാത്ത ഒരാള്‍. സൗഹൃദം കുഴപ്പമില്ലാതെ മുന്നോട്ടുപോകെ ജലാലിന് ക്രിമിനല്‍ ലോകവുമായി ബന്ധമുണ്ടെന്ന് വലീദ് മനസ്സിലാക്കുന്നു. എന്നാല്‍ ജലാലില്‍ നിന്ന് അകലുന്നതിന് പകരും കൂടുതല്‍ അടുക്കാനാണ് വലീദ് ശ്രമിക്കുന്നത്. തന്റെ പുതിയ നോവലിലേക്കുള്ള പ്രചോദനമായാണ് വലീദ് ജലാലിനെ കാണുന്നത്. തുടര്‍ന്ന് ഈ രണ്ടു പുരുഷന്‍മാരില്‍ കടുത്ത മാനസികബന്ധം ഉടലെടുക്കുന്നു. ഹൈഫയിലെ സാമൂഹ്യപശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഈ രണ്ടുകഥാപാത്രങ്ങളിലേക്കും സംവിധായിക നടത്തുന്ന യാത്രയാണ് സിനിമയുടെ രത്‌നചുരുക്കം.

വളരെ ശക്തമായ വിഷയം, അതിന്റെ മൂര്‍ച്ച കുറഞ്ഞുപോകാത്ത തരത്തില്‍ അവതരിപ്പിക്കാന്‍ സംവിധായിക ശ്രമിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ വിജയം എന്ന് പറയുന്നത്. ഹൈഫയുടെ പശ്ചാത്തലം തന്നെയാണ് കഥാപാത്ര നിര്‍മിതിയ്ക്ക് കരുത്തായിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അമേര്‍ ഹ്ലെഹെലിന്റെയും അഷ്റഫ് ഫറയുടെയും പ്രകടനം എടുത്തു പറയേണ്ടതാണ്. വ്യക്തി ജീവിതത്തില്‍ യാഥാസ്ഥിക സമൂഹം ഇടപെടല്‍ നടത്തുമ്പോള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പുരുഷജീവിതങ്ങളുടെ രഹസ്യ പോരാട്ടത്തെ വളരെ നന്നായി ഈ അഭിനേതാക്കള്‍ കൈകാര്യം ചെയ്യുന്നു.


Content Highlights: mediterranean fever, malayalam movie review, iffi 2022, film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented