എ ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് എന്ന ചിത്രത്തിലെ രംഗം
ഐസിഎഫ്ടി യുനസ്കോ ഗാന്ധി മെഡലിനായി മത്സരിക്കുന്ന എ ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് ബംഗ്ലാദേശ് - പാകിസ്ഥാൻ വിഭജനത്തിന്റെ ഇരകളുടെ കഥയാണ് പറയുന്നത്. അക്രം ഖാനാണ് ചിത്രത്തിന്റെ സംവിധായകൻ.
ബംഗ്ലാദേശിലെ അതിർത്തിയിൽ താമസിക്കുന്ന ഒരു ചെറിയ ഗ്രാമത്തിലെ വളരെ സാധാരണ ജീവിതം നയിക്കുന്ന റഹേല, സലേഹ എന്നീ സഹോദരിമാരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരങ്ങളായ സബർ, ജബാർ എന്നിവരാണ് ഇവരുടെ ഭർത്താക്കൻമാർ. റഹേലയ്ക്ക് റാഹേലിയ എന്ന മകനും സലേഹയ്ക്ക് ഷഹീബ് അലിയെന്ന മകനും ജനിക്കുന്നു.
ദരിദ്രമായ ചുറ്റുപാടുകളിലാണെങ്കിലും സമാധാനത്തോടെയുള്ള സഹോദരിമാരുടെ ജീവിതം വിഭജനകാലത്താണ് എന്നെന്നേക്കുമായി കീഴ്മേൽ മറിയുന്നത്. അതിന് മുന്നോടിയായി നടന്ന കലാപങ്ങളിൽ അവരുടെ ഭർത്താക്കന്മാരും മക്കളും വ്യത്യസ്ത ചേരികളിൽ അണിനിരക്കുന്നു. പരസ്പര വിദ്വേഷത്തിൽ ഇവർ ഏറ്റമുട്ടുന്ന സാഹചര്യം വരുമ്പോൾ എവിടെയും നിലയുറപ്പിക്കാൻ സാധിക്കാതെ കടുത്ത മനോവിഷമം അനുഭവിക്കുകയാണ് റഹേലയും സലേഹയും. അതേത്തുടർന്നുണ്ടാകുന്ന അസ്വസ്ഥതകളും ആശങ്കകളുമെല്ലാം റഹേലയിലൂടെയും ഈ സഹോദരിമാരിലൂടെ സംവദിക്കുകയാണ് സംവിധായകൻ.
വിഭജനകാലത്ത് നടന്ന ഒട്ടനവധി ഏറ്റുമുട്ടലുകൾക്ക് റഹേലയെയും സലേഹയെപ്പോലുമുള്ള യഥാർഥ മനുഷ്യർക്ക് ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിരിക്കണം. കലാപങ്ങൾ മനുഷ്യർക്ക് എത്രത്തോളം വിനാശകരമാണെന്നും അത് പാകുന്ന വെറുപ്പിന്റെ വിത്തുകൾ ഒരിക്കലും മാഞ്ഞുപോകില്ലെന്നും ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് പറഞ്ഞുവയ്ക്കുന്നു.
Content Highlights: iffi 2022, a tale of two sisters movie review, bangladesh movie review
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..