സ്വപ്നത്തിലേക്കുള്ള പ്രതിബന്ധങ്ങള്‍ | A Minor Movie Review


അനുശ്രീ മാധവന്‍

A Minor

കലയോട് അഭിനിവേശമുള്ള കുട്ടികളും അവരെ അതില്‍ നിന്ന് അകറ്റുന്ന മാതാപിതാക്കളും സിനിമയില്‍ ഒരു അപൂര്‍വ്വമായ വിഷയമല്ല. കാലാകാലങ്ങളായി ഒട്ടേറെ കുടുംബങ്ങളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ സംഭവം. അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും ലോകത്തെവിടെയും പ്രസ്‌കതമായ വിഷയം. അതാണ് ഡാരിഷ് മെഹ്‌റുജിന്റെ എ മൈനര്‍ എന്ന ചിത്രം സംസാരിക്കുന്നത്.

സംഗീതത്തോട് അഭിനിവേശമുള്ള നാദി എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. എന്നാല്‍ അവളുടെ സ്വേച്ഛാധിപതിയും യഥാസ്ഥിതികനുമായ പിതാവ് തവീട്ടില്‍ സംഗീതം അനുവദിക്കുകയില്ല. സംഗീതത്തോടുള്ള താല്‍പര്യം വെടിയാന്‍ മകളെ നിരന്തരം നിര്‍ബന്ധിക്കുന്ന പിതാവാണയാള്‍. പരവതാനി വില്‍പ്പനക്കാരനായ അയാള്‍, തന്റെ മകള്‍ ബിസിനസ്സ് പഠിക്കാനും കച്ചവടത്തില്‍ തന്നെ സഹായിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ നാദി തികച്ചും വ്യത്യസ്തമായ ഒരു ലോകത്താണ് ജീവിക്കുന്നത്. സംഗീതം വിട്ടുകളയാനോ പിതാവിന്റെ ആഗ്രഹം അംഗീകരിക്കാനോ തയ്യാറാകുന്നില്ല. മാത്രവുമല്ല പിതാവിന്റെ ഉപദേശങ്ങളില്‍ നിന്നെല്ലാം ശക്തമായി ഒഴിഞ്ഞു മാറുന്നു.നാദിയുടെ അമ്മ മകളുടെയും ഭര്‍ത്താവിന്റെയും സംഘര്‍ഷത്തിനിടയില്‍ ജീവിക്കുന്നതില്‍ അസ്വസ്ഥയാണ്. പക്ഷേ നാദിയോടുള്ള പിതാവിന്റെ കര്‍ശനമായ പെരുമാറ്റത്തെ ഏറെക്കുറെ അംഗീകരിക്കുന്ന നിലപാടാണ് അമ്മയ്ക്ക്. എന്നാല്‍ നാദിയുടെ മുത്തച്ഛന്‍ സംഗീത പ്രേമിയാണ്. അദ്ദേഹത്തിന്റെ പിന്തുണയോടെ നാദി സംഗീതം അഭ്യസിക്കുന്നു. അവള്‍ക്ക് സംഗീതം ചിട്ടപ്പെടുത്താനുള്ള കഴിവ് ജന്മസിദ്ധമാണെന്ന് പിന്നീടാണ് മനസ്സിലാകുന്നത്.

മാതാപിതാക്കള്‍ ഒരു യാത്രപോയ സമയത്ത് നാദി മുത്തശ്ശന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. സംഗീതക്ലാസിലെ സുഹൃത്തുക്കളെ പിറന്നാളിന് അവള്‍ ക്ഷണിക്കുകയും ചെയ്യുന്നു. എന്നാല്‍ അവളുടെ സുഹൃത്തുക്കള്‍ വരുന്നില്ല. പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ ഗതി മാറുന്നത്.

ഇറാനിലെ സാമൂഹ്യപശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണിത്. യാഥാസ്ഥിതിക സമൂഹത്തില്‍ സ്വപ്നങ്ങള്‍ കീഴടക്കാന്‍ മോഹിക്കുന്ന മനുഷ്യര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിബന്ധമാണ് ദ മൈനറിന്റെ ആകെ തുക. ശിരോവസ്ത്രം ശരിയായി ധരിച്ചില്ല എന്ന പേരില്‍ സദാചാര പോലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒടുവില്‍ മര്‍ദ്ദനമേറ്റ് മഹ്സ അമീനി എന്ന പെണ്‍കുട്ടി മരണപ്പെട്ടതും അതിന്റെ പേരില്‍ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം.

Content Highlights: a minor, iranian movie, malayalam review, iffi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented