കിടയും മങ്കി പെഡലും; ഒരേ ദിവസം രണ്ട് ചിത്രങ്ങളുമായി കാളി വെങ്കിട്ട് 


അനുശ്രീ മാധവന്‍

കാളി വെങ്കിട്ട്

പനാജി: ദേശീയ ചലച്ചിത്ര മേളയിലെ ശ്രദ്ധേയനായി തമിഴ് നടന്‍ കാളി വെങ്കിട്ട്. ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച രണ്ടും ചിത്രങ്ങളിലാണ് കാളി വെങ്കട്ട് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്യപൂര്‍വ്വമാണ് ഈ നേട്ടം.

റാ വെങ്കിടേശന്റെ കിടയില്‍ ഇറച്ചിവെട്ടുകാരന്‍ വിളയ്ച്ചാമി എന്ന കഥാപാത്രത്തെയാണ് കാളി വെങ്കിട്ട് അവതരിപ്പിച്ചത്. മദ്യപാനിയായ ഇയാള്‍ നാട്ടിലും വീട്ടിലും ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് . ഒരു ഘട്ടത്തില്‍ മദ്യപാനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് വിളയ്ച്ചാമി. ഒടുവില്‍ അപമാനിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലും അതിനെ അവഗണിച്ച് മറ്റുള്ളവരെ സഹായിക്കുന്ന കരുതലുള്ള വ്യക്തിയായി മാറുന്നു വിളയ്ച്ചാമി.

കമലാ കണ്ണന്റെ കുരുങ്ങുപെഡലില്‍ കന്തസാമി നടരാജനെയാണ് കാളി വെങ്കിട്ട് അനശ്വരമാക്കുന്നത്. ഒരു ചൂതാട്ടക്കാരന്‍ കൂടിയായാണ് ഇയാള്‍. മകന്‍ മാരിയുമായി നിരന്തരം ചെറിയ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുവെങ്കിലും ഒരു പിതാവ് എന്ന നിലയിലുള്ള വാത്സല്യവും പരോക്ഷമായി കന്തസാമി നടരാജനില്‍ കാണാം. മകന്റെ ആഗ്രഹം സാധിച്ചു നല്‍കാന്‍ കന്തസാമി തീരുമാനിക്കുമ്പോള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്.

Content Highlights: tamil actor kaali venkat, iffi 2022, monkey pedal, kida


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented