ആചാര അനുഷ്ഠാനങ്ങളെ പരിഹസിക്കരുത്, അത് പലരുടേയും ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണ്- ഋഷഭ് ഷെട്ടി


അനുശ്രീ മാധവൻ

വിവിധ ഭാഷകളിൽ ഇന്ത്യൻ സിനിമകൾ ഉണ്ടെന്നും ഉള്ളടക്കത്തിന് പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നുവെങ്കിൽ ഈ സിനിമ ഇന്ത്യ മുഴുവൻ അം​ഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഋഷഭ് ഷെട്ടി | ഫോട്ടോ: www.instagram.com/hombalefilms/

"ഇന്ത്യ ഒരു കാർഷിക അധിഷ്ഠിത രാജ്യമാണ്; നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ജീവിതരീതികളും കൃഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്. തൽഫലമായി, ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും അവരുടേതായ ആചാരമുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ട ഈശ്വര സങ്കൽപ്പമാണ് അവരെ സംരക്ഷിക്കുന്നത് എന്ന് വിശ്വസിക്കുന്നു. ” 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും പുതിയ വിപണികളെ സാധ്യതകളെക്കുറിമുള്ള മാസ്റ്റർ ക്ലാസിൽ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി പറഞ്ഞു.

ഋഷഭ് സംവിധാനം ചെയ്ത് അഭിനയിച്ച 'കാന്താര' സമീപകാലത്ത് വലിയ വിജയം നേടിയിരുന്നു. കെട്ടുകഥയും മണ്ണും മനുഷ്യനും കൂടിച്ചേർന്ന പ്രമേയമായിരുന്നു 'കാന്താര'യുടേത്. ഒരു നാടോടിക്കഥയിൽ, തുടങ്ങി കൃത്യവും വ്യക്തവുമായ അടിസ്ഥാനവർഗ രാഷ്ട്രീയമാണ് 'കാന്താര' മുന്നോട്ടുവച്ചത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തരമായ സംഘർഷമാണ് 'കാന്താര'യുടെ കഥയുടെ അടിസ്ഥാനം. ഇത് പ്രകൃതി, സംസ്കാരം, കെട്ടുകഥ എന്നിവയുടെ സംയോജനമാണ്. നമ്മുടെ സംസ്കാരങ്ങളും വിശ്വാസ സമ്പ്രദായങ്ങളും നമ്മിൽ ഓരോരുത്തരിലും വേരൂന്നിയതാണെന്ന് അദ്ദേഹം പറഞ്ഞു. താൻ കേട്ടിട്ടുള്ള നാടോടിക്കഥകളും തുളുനാട് സംസ്കാരത്തിലെ കുട്ടിക്കാലത്തെ അനുഭവങ്ങളും ചേർന്നതാണ് ഈ സിനിമ.കുട്ടിക്കാലം മുതൽ താൻ ഒരു യക്ഷഗാന കലാകാരനായിരുന്നുവെന്ന് ഋഷഭ് പറഞ്ഞു. കംബള, ദൈവാരാധന, ഭൂത കോല എന്നിവയുടെ സംസ്‌കാരങ്ങൾ സിനിമകളിൽ പ്രദർശിപ്പിക്കുന്നതിൽ താൻ സിനിമയിൽ കരിയർ തുടങ്ങിയ കാലം മുതൽ സ്വപ്നം കാണുന്നതാണ്. തുളുനാട്ടിൽ, ദൈവാരാധന സമയത്ത് തങ്ങൾ സമത്വത്തിൽ വിശ്വസിക്കുന്നു, അത് പ്രകൃതിക്കും മനുഷ്യനും ഇടയിലുള്ള ഒരു പാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കാന്തര'യിൽ അവതരിപ്പിക്കാൻ താൻ ദിവസവും കമ്പള അഭ്യസിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അചാരങ്ങളും വിശ്വാസങ്ങളും ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതിനാൽ അവയെ പരിഹസിക്കരുതെന്ന് ഋഷഭ് പറഞ്ഞു. 'കാന്താര'യിലെ ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് കുട്ടിക്കാലം മുതൽ ആഗ്രഹമുണ്ടായിരുന്നു. രണ്ടാം കോവിഡ് ലോക്ക്ഡൗൺ സമയത്താണ് കാന്താര എന്ന ആശയം ഉടലെടുത്തത്, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ തന്റെ ജന്മനാടായ കുന്ദാപുരയിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്. അഭിനേതാക്കളെ കുറിച്ച് പറയുമ്പോൾ ഭൂരിഭാഗം പേരും പുതുമുഖങ്ങളാണെന്നും ബാംഗ്ലൂരിലെയും മംഗലാപുരത്തെയും നാടക കലാകാരന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമകൾ ഇന്ന് ഭാഷാ അതിർവരമ്പുകൾ മറികടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിൽ ഇന്ത്യൻ സിനിമകൾ ഉണ്ടെന്നും ഉള്ളടക്കത്തിന് പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നുവെങ്കിൽ ഈ സിനിമ ഇന്ത്യ മുഴുവൻ അം​ഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തൊണ്ണൂറുകളുടെ അവസാനത്തിൽ പ്രാദേശിക സിനിമകൾക്ക് ഒരു പാശ്ചാത്യ സിനിമകളുടെ സ്വാധീനം ഉണ്ടായിരുന്നു. ഇന്ന് അവർ പ്രാദേശിക സംസ്കാരം ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് ചോദിച്ചപ്പോൾ, സംവിധാനത്തിനാണ് തന്റെ മുൻഗണന എന്ന് അദ്ദേഹം പറഞ്ഞു. സമൂഹവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. തന്റെ സിനിമയിൽ ആശയങ്ങൾ അവിടെ നിന്നാണ് വരുന്നത്- ഋഷഭ് പറഞ്ഞു.

Content Highlights: rishab shetty speech at iffi 2022 master class, iffi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented