ചിരഞ്ജീവി
പനാജി: ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്കാരം തെലുങ്കു നടന് ചിരഞ്ജീവിയ്ക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് ചിരഞ്ജീവി പുരസ്കാരം ഏറ്റുവാങ്ങിയത്. നാല് പതിറ്റാണ്ടുകളായി 150 സിനിമകളില്‍ അഭിനയിച്ച ചിരഞ്ജീവി ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്കാരം.
തനിക്ക് ലഭിച്ച അംഗീകാരത്തില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാ നേട്ടങ്ങള്‍ക്കും സിനിമയോട് കടപ്പെട്ടിരിക്കുന്നുവെന്നും ചിരഞ്ജീവി പറഞ്ഞു.
"സാധാരണ ഒരു കുടുംബത്തിലാണ് ജനിച്ചത്. ഇന്ന് എല്ലാ നേട്ടങ്ങള്‍ക്കും കാരണം സിനിമയാണ്. സിനിമ ഇന്ഡസ്ട്രിയോടുള്ള എന്റെ കടപ്പാടിനും സ്നേഹത്തിനും അളവില്ല. സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തിലേക്കിങ്ങിയ സമയമുണ്ടായിരുന്നു.പത്ത് വര്‍ഷത്തോളം ഞാന്‍ അഭിനയിച്ചില്ല. തിരികെ വരുമ്പോള്‍ ഞാന്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം സിനിമ വല്ലാതെ മാറിയിരുന്നു. പക്ഷേ എനിക്ക് ജനങ്ങള്‍ നല്കിയ സ്നേഹം ഇരട്ടിയായിരുന്നു. സിനിമയുടെ വില അന്നാണ് മനസ്സിലായത്. ഒരിക്കലും ഞാന്‍ ഇനി സിനിമ വിട്ടുപോകില്ല"- ചിരഞ്ജീവി പറഞ്ഞു.
Content Highlights: Chiranjeevi, IFFI 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..