മഹേഷ് നാരായാണന്റെ അറിയിപ്പിന് മികച്ച പ്രതികരണം


അനുശ്രീ മാധവന്‍

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനത്തിനെത്തിയ മഹേഷ് നാരായണൻ ചിത്രം അറിയിപ്പ്

പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ മഹേഷ് നാരായണന്‍ ചിത്രം അറിയിപ്പിന് മികച്ച പ്രതികരണം. ദിവ്യപ്രഭ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആത്മാഭിമാനവും നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്ത്രീയുടെ പോരാട്ടമാണ് പ്രമേയം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഗ്ലൗസ് നിര്‍മിക്കുന്ന ഡല്‍ഹിയിലെ ഒരു കമ്പനിയിലെ തൊഴിലാളികളായ രശ്മിയുടെയും ഹരീഷിന്റെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു പ്രതിസന്ധിയോടെയാണ് സിനിമയുടെ കഥാഗതി പൂര്‍ണമായും മാറുന്നത്. മഹേഷ് നാരായണന്‍, ദിവ്യപ്രഭ എന്നിവര്‍ പ്രദര്‍ശനത്തോട് അനുബന്ധിച്ച ചടങ്ങില്‍ പങ്കെടുത്തു.

മത്സര വിഭാഗത്തിലും ലോക സിനിമാ വിഭാഗത്തിലും ഇന്ത്യന്‍ പനോരമയിലും കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഒട്ടേറെ സിനിമകളാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ദിവസം പ്രദര്‍ശിപ്പിച്ച ഐലന്‍ഡ് ഓഫ് ലോസ്റ്റ് ഗേള്‍സ് എന്ന ചിത്രം കുട്ടിത്താരങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി വാങ്ങിയിരുന്നു. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കമലാ കണ്ണന്റെ കുരങ്കു പെഡല്‍, ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിന് എത്തിയ റാ വെങ്കിടേശന്റെ കിട, ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ ഛെല്ലോ ഷോ എന്നീ സിനിമകളിലെല്ലാം കുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങള്‍. കതിര്‍ എന്ന കുട്ടിയും അവന്റെ കറുപ്പന്‍ എന്ന ആടും മുത്തച്ഛനുമാണ് കിടയിലെ കേന്ദ്രകഥാപാത്രങ്ങള്‍. മധുരയ്ക്ക് അടുത്തുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. കമലാ കണ്ണന്‍ സംവിധാനം ചെയ്ത മങ്കി പെഡല്‍ രാസി കണ്ണപ്പനെഴുതി ഒരു ചെറുകഥയെ ആസ്പമാക്കി ഒരുക്കിയ ചിത്രമാണ്. മാരി എന്ന കുട്ടിയും അവന്റെ പിതാവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.മാസ്റ്റര്‍ ക്ലാസില്‍ നടന്‍ അനുപം ഖേറായിരുന്നു ബുധനാഴ്ചത്തെ അതിഥി. ഇന്‍ കോണ്‍വര്‍സേഷനില്‍ ആനന്ദ് എല്‍ റായ്, മഹാവീര്‍ ജെയ്ന്‍, ലവ് രഞ്ജന്‍, അനന്യ ബിര്‍ല എന്നിവര്‍ പങ്കെടുത്തു.

ഡാരിഷ് മെഹര്‍ജ് സംവിധാനം ചെയ്ത എ മൈനര്‍, ഉര്‍സുല മേയറുടെ ദ ലൈന്‍ തുടങ്ങിയ സിനിമകള്‍ ഇന്ന് അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. പ്രിയനന്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള 'ധബാരി ക്യുരുവി'എന്ന ചിത്രം ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കും. ഗോത്രവിഭാഗമായ ഇരുളര്‍ മാത്രം അഭിനയിച്ച സിനിമയാണിത്.


Content Highlights: iffi 2022, ariyippu, mahesh narayanan, kunchacko boban, divyaprabha, indian panorama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented