ഞാൻ കഥ എഴുതാറില്ല, മോഷ്ടിക്കുകയാണ് പതിവ്- വിജയേന്ദ്ര പ്രസാദ്


അനുശ്രീ മാധവൻ

നിങ്ങൾ നിങ്ങളുടെ തന്നെ വിമർശകനാവുക, എങ്കിൽ മാത്രമേ നിങ്ങളിലെ ഏറ്റവും നല്ലതിനെ പുറത്ത് കൊണ്ടുവരാൻ സാധിക്കൂ- വിജയപ്രസാദ് കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത് വി. വിജയേന്ദപ്രസാദ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മാസ്റ്റർ‌ ക്ലാസ് സെഷനിൽ സംസാരിക്കുന്നു

റ്റവും നന്നായി കള്ളം പറയുന്നവർക്ക് അതിനേക്കാൾ മെച്ചമായി കഥ പറയാൻ സാധിക്കുമെന്ന് തിരക്കഥാകൃത്ത് വി. വിജയേന്ദപ്രസാദ്. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മാസ്റ്റർ‌ ക്ലാസ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാൻ കഥയെഴുതാറില്ല, കഥ മോഷ്ടിക്കുകയാണ് പതിവ്. ആ കഥകൾ എനിക്ക് ചുറ്റുമുള്ളതാണ്. മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ കാണാൻ സാധിക്കും. ഇതിഹാസ കഥകൾ എന്നിലെ തിരക്കഥാകൃത്തിന് എല്ലായ്പ്പോഴും പ്രചോദനമായിരുന്നു. കഥകൾ കേൾക്കുമ്പോൾ ഒരു ചെറിയ കുട്ടിയ്ക്ക് തോന്നുന്ന അതേ കൗതുകമാണ് എനിക്കും. എന്റെ കഥകൾ പ്രേക്ഷകർ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഓരോവട്ടവും വ്യത്യസ്തമായി എന്ത് ചെയ്യാനാകുമെന്ന് ഞാൻ ചിന്തിക്കുന്നത്."ശൂന്യതയിൽ നിന്നാണ് പലപ്പോഴും കഥകളുണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ നന്നായി കള്ളം പറയേണ്ടി വരും. അത് സത്യമാണെന്ന് കഥ കേൾക്കുന്നവർക്ക് തോന്നുന്നിടത്താണ് വിജയം. ഏറ്റവും നന്നായി കള്ളം പറയുന്നവർക്ക് അതിനേക്കാൾ മെച്ചമായി കഥ പറയാൻ സാധിക്കും- വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

സ്വയം വിമർശനം നല്ല കലയെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ നിങ്ങളുടെ തന്നെ വിമർശകനാവുക, എങ്കിൽ മാത്രമേ നിങ്ങളിലെ ഏറ്റവും നല്ലതിനെ പുറത്ത് കൊണ്ടുവരാൻ സാധിക്കൂ- വിജയപ്രസാദ് കൂട്ടിച്ചേർത്തു. സംവിധായകൻ എസ്.എസ് രാജമൗലിയുടെ പിതാവുകൂടിയാണ് വിജയേന്ദ്രപ്രസാദ്. ബാഹുബലി, ആർആർആർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.

Content Highlights: iffi 2022, v vijayendra prasad on story telling, 53rd iffi goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented