രാജ്യാന്തര ചലച്ചിത്രമേള : മികച്ച അഭിപ്രായം സ്വന്തമാക്കി മെഡിറ്ററേനിയൻ ഫീവർ


അനുശ്രീ മാധവൻ

ഇന്ത്യയുടെ ഔദ്യേഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ എന്ന ഗുജറാത്തി ചിത്രം പ്രദർശനത്തിനെത്തി.

മെഡിറ്ററേനിയൻ ഫീവർ സിനിമയുടെ പോസ്റ്റർ

പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച അഭിപ്രായം നേടി മഹാ ഹജ് സംവിധാനം ചെയ്ത മെഡിറ്ററേനിയൻ ഫീവർ. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം വിഷാദം മാനസികാരോഗ്യം പുരുഷത്വത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കൽപ്പങ്ങൾ തുടങ്ങി അറബിക് സമൂഹത്തിലെ വ്യത്യസ്ത വിഷയങ്ങൾ കെെകാര്യം ചെയ്യുന്നു. വിവേക് അഗ്നിഹോത്ര സംവിധാനം ചെയ്ത കാശ്മീർ ഫയൽസാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ മറ്റൊരു ചിത്രം. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനമാണ് ചിത്രം കെെകാര്യം ചെയ്യുന്ന വിഷയം.

ഇന്ത്യയുടെ ഔദ്യേഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ എന്ന ഗുജറാത്തി ചിത്രം പ്രദർശനത്തിനെത്തി. സൗരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിൽ സിനിമ നിഷിദ്ധമായ ഒരു കുടുംബത്തിലെ അംഗമായ ഒൻപത് വയസ്സുകാരന് സിനിമയോട് തോന്നുന്ന കൗതുകമാണ് ചിത്രത്തിന്റെ പ്രമേയം. പാൻ‌ നളിനാണ് ചിത്രത്തിന്റെ സംവിധായകൻ. ഇൻ കോൺവർസേഷൻ വിഭാഗത്തിൽ നവാസുദ്ദീൻ സിദ്ധിഖി, വാണി തൃപതി, ആർ ബാൽകി, ഗൗരി ഷിൻഡേ തുടങ്ങിയവർ പങ്കെടുത്തു. മാസ്റ്റർക്ലാസിൽ കവിയും ഗാനരചയിതാവുമായ പ്രസൂൺ ജോഷി നേതൃത്വം നൽകിയ ചർച്ചയും അരങ്ങേറി.മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് ഇന്ന് ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തും. കുഞ്ചാക്കോ ബോബൻ, ദിവ്യപ്രഭ എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കമലകണ്ണൻ സംവിധാനം ചെയ്ത കുരങ്ങ് പെഡൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തും.

Content Highlights: iffi 2022, mediterranean fever movie got good response


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented