ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിൽ നിന്നൊരു രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കി കോസ്റ്റാറീക്കൻ സംവിധായകൻ വാലന്റീന മോറെൽ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്. 40 ലക്ഷം രൂപയാണ് സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം മേളയിൽ സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക് സമ്മാനിച്ചു. നടി ആശ പരേഖിനാണ് ദാദാ സാഹിബ് പുരസ്കാരം. ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ഇയർ പുരസ്കാരം തെലുങ്ക് നടൻ ചിരഞ്ജീവി ഏറ്റുവാങ്ങി.
നോ എൻഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് വാഹിദ് മൊബഷേരി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഐ ഹാവ് ഇലക്ട്രോണിക്സ് ഡ്രീംസിലെ പ്രകടനത്തിന് ഡാനിയേല മരീൻ നവാരോ മികച്ച നടിയായി. നോ എൻഡിലൂടെ നാദെർ സേവർ മികച്ച സംവിധായകനായി. പ്രവീൺ കണ്ട്രെഗുള സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സിനിമാ ബണ്ടിക്കാണ് പ്രത്യേക ജൂറി പരാമർശം. അസിമിന പ്രൊഡ്രോ ആണ് മികച്ച നവാഗത സംവിധായിക. ചിത്രം ബിഹൈൻഡ് ദ ഹേസ്റ്റാക്സ്.
ഈ മാസം 20-നാരംഭിച്ച മേളയിൽ ഫ്രാൻസായിരുന്നു ഫോക്കസ് രാജ്യം. 183 അന്താരാഷ്ട്ര ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ക്രിസ്തോഫ് സനൂസിയുടെ ‘പെർഫെക്ട് നമ്പർ’ ആയിരുന്നു സമാപന ചിത്രം. ഹോമേജ് വിഭാഗത്തിൽ 15 ഇന്ത്യൻ ചിത്രങ്ങളും അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളും പ്രദർശിപ്പിച്ചു.
ഇസ്രായേലി സംവിധായകന് നാദല് ലാപിഡ് ആണ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്മാന്. സ്പാനിഷ് സംവിധായകന് വാവിയര് അന്‍ഗുലോ ബാർട്ടറന്, സംവിധായകന് സുദീപ്തോ സെന്‍, സംവിധായിക പാസ്കല്‍ ചാവന്‍സ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
തിങ്കളാഴ്ച വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ.എല്‍. മുരുകന്, കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര, അഭിനേതാക്കളായ ഖുശ്ബു, അക്ഷയ് കുമാര്‍, ഇഷ ഗുപ്ത, റാണ ദഗ്ഗുബാട്ടി, ആയുഷ്മാന്‍ ഖുറാന, ശര്‍മന്‍ ജോഷി, മാനുഷി ഛില്ലാര്‍ ഇസ്രായേലി സീരീസ് ഫൗദയുടെ ക്രിയേറ്റര്‍മാരായ അവി ഇസ്സാന്ചറോഫ്, ലിയോര്‍ രാസ് എന്നിവര്‍ പങ്കെടുത്തു.
Content Highlights: iffi 2022 closing ceremony, actor chiranjeevi indian personality of the year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..