അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച പ്രതികരണം നേടി ആനന്ദ് മഹാദേവന്റെ 'ദ സ്റ്റോറി ടെല്ലർ'


അനുശ്രീ മാധവൻ

തരിണി രഞ്ജൻ ബന്ധോപാധ്യായ എന്നയാളാണ്  'ദ സ്റ്റോറി ടെല്ലറി'ലെ കേന്ദ്രകഥാപാത്രം. പരേഷ് റാവലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജോലിയിലും ഉറച്ചു നിൽക്കില്ലെന്ന കുപ്രസിദ്ധിയുള്ള വ്യക്തിയാണയാൾ

'ദ സ്റ്റോറി ടെല്ലർ' എന്ന ചിത്രത്തിൽ പരേഷ് റാവൽ | ഫോട്ടോ: twitter.com/ananthmahadevan

പനാജി: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ആനന്ദ് മഹാദേവന്റെ 'ദ സ്റ്റോറി ടെല്ലർ' എന്ന സിനിമയ്ക്ക് മികച്ച പ്രതികരണം. സംവിധായകൻ സത്യജിത്ത് റായി രചിച്ച ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായി കരുതുന്നുവെന്നും സത്യജിത്ത് റായിക്കുള്ള സമർപ്പണമാണ് ഈ ചിത്രമെന്നും ആനന്ദ് മഹാദേവൻ പറഞ്ഞു.

തരിണി രഞ്ജൻ ബന്ധോപാധ്യായ എന്നയാളാണ് 'ദ സ്റ്റോറി ടെല്ലറി'ലെ കേന്ദ്രകഥാപാത്രം. പരേഷ് റാവലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജോലിയിലും ഉറച്ചു നിൽക്കില്ലെന്ന കുപ്രസിദ്ധിയുള്ള വ്യക്തിയാണയാൾ. എഴുപത്തിമൂന്നോളം ജോലികളാണ് അയാൾ വിരമിക്കുന്ന സമയം വരെ അയാൾ മാറി, മാറി ചെയ്തത്. 60 വയസ്സുള്ള ഇയാൾ ഇപ്പോൾ വിഭാര്യനാണ്. ഭാര്യ അനുരാധയ്ക്ക് അവൾ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരു അവധിക്കാലം നൽകാൻ സാധിക്കാതിരുന്നതിന്റെ കുറ്റബോധം അയാളെ വല്ലാതെ വേട്ടയാടുന്നുണ്ട്. ഇന്നയാൾക്ക് ജോലി ഇല്ലാത്തതിനാൽ ധാരാളം സമയമുണ്ട്. പക്ഷേ കാര്യമായി ആരുമായും അടുപ്പമില്ലാത്തതിനാലും ഒന്നും ചെയ്യാനില്ലാത്തതിനാലും ഏകാന്തത അയാളെ പിടികൂടിയിരിക്കുന്നു. വിരസമായി ജീവിതം അങ്ങനെ മുന്നോട്ട് കൊണ്ടുപോകവെയാണ് അമ്മദാബാദിൽ നിന്നുള്ള ഒരു പത്രപരസ്യം ഇയാളുടെ ശ്രദ്ധയിലെത്തുന്നത്. ഒരു സ്റ്റോറി ടെല്ലറിനെ ആവശ്യമുണ്ട് എന്നതായിരുന്നു പരസ്യവാചകം. കൽക്കത്തയിൽ നിന്ന് പുതിയ ജോലിയ്ക്കായി അഹമ്മദാബാദിലേക്ക് യാത്രതിരിക്കുന്നിടത്താണ് കഥാഗതി മാറുന്നത്. ആദിൽ ഹുസെെൻ, രേവതി, തനിഷ്ഠ ചാറ്റർജി, അനന്ദിത ബോസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അർജന്റീനിയൻ ചിത്രം സെവൻ ഡോഗ്സാണ് മത്സര വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ മറ്റൊരു ചിത്രം. റോഡ്രിഗോ ഗുവേറോ സംവിധാനം ചെയ്ത സെവൻ ഡോഗ്സ് ഏണസ്റ്റോ എന്ന വൃദ്ധനും അയാളുടെ നായകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്. അർജന്റീനയിലെ കോർഡോബ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് ഏണസ്റ്റോ തന്റെ ഏഴ് നായ്ക്കൾക്കൊപ്പം താമസിക്കുന്നത്. സ്വന്തം ചികിത്സയ്ക്കോ വളർത്തുമൃഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോ ഏണസ്റ്റോയുടെ പക്കൽ ആവശ്യത്തിന് പണമില്ല. അങ്ങനെയിരിക്കേ വളർത്തു മൃഗങ്ങളെ പുറത്താക്കാൻ അയൽവാസികൾ അയാളെ പ്രേരിപ്പിക്കുന്നു. നായ്ക്കളെ കൂടാതെ തനിക്ക് ജീവിക്കാൻ സാധിക്കില്ലെന്ന് ഏണസ്റ്റോ വ്യക്തമാക്കുന്നു. തുടർന്ന് അയാൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.

ഇന്ത്യൻ പനോരമയിൽ രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ ഇന്ത്യൻ ഗാല പ്രീമിയർ വിഭാഗത്തിൽ അജയ് ദേവ്ഗണിനെ കേന്ദ്രകഥാപാത്രമാക്കി അഭിഷേക് പതക് സംവിധാനം ചെയ്ത ദൃശ്യം 2, ഭാവ് ധൂലിയ സംവിധാനം ചെയ്ത ഖാഖി എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. ഇൻ കോൺവർസേഷൻ വിഭാഗത്തിലെ ചർച്ചയിൽ അദ്വെെത് ചന്ദൻ, ഗുൽഷൻ ഗ്രോവർ, പീയുഷ് ഗുപ്ത എന്നിവർ പങ്കെടുത്തു. തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, നടൻ പങ്കജ് ത്രിപാഠി എന്നിവരുടെ നേതൃത്വത്തിലുള്ള മാസ്റ്റർക്ലാസുകൾ നടന്നു.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ചൊവ്വാഴ്ച വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കാശ്മീർ ഫയൽസ്, മഹാ ഹജ് സംവിധാനം ചെയ്ത ദ മെഡിറ്ററേനിയൻ ഫീവർ തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിൽ വിദ്യാ സാഗർ രാജു സംവിധാനം ചെയ്ത കുതിരം ബോസ്, രാ. വെങ്കിടേശൻ സംവിധാനം ചെയ്ത കിഡ, മനീഷ് മുദ്ര സംവിധാനം ചെയ്ത സിയ, നവീൻ കുമാർ മുത്തയ്യ സംവിധാനം ചെയ്ത ലിറ്റിൽ വിംഗ്സ്, അനുപം പഠ്നായിക് സംവിധാനം ചെയ്ത പ്രതീക്ഷ, സുഗീപ്തോ സെന്നിന്റെ ഗുരുജന എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തും.

Content Highlights: iffi 2022, ananth mahadevan's the story teller got good response


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented