എ ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് , വെെസ് ആന്റ് വെർച്ചു; മനംനിറച്ച് ബംഗ്ലാദേശി ചിത്രങ്ങൾ


അനുശ്രീ മാധവൻ

മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ലവ് ഡയസ് ഒരുക്കിയ  വെൻ ദ വേവ്സ് ആർ ഗോൺ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി.  

എ ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് സിനിമയിൽ നിന്നൊരു രം​ഗം

പനാജി: ആഭ്യന്തര കലാപത്തിന്റെ ഇരകൾ, ദുരഭിമാന കൊലയുടെ ഇരകൾ... അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ പ്രതിനിധികളുടെ മുന്നിലെത്തിയതിൽ ബംഗ്ലാദേശിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ വലിയ ശ്രദ്ധനേടി. ഐസിഎഫ്ടി യുനസ്കോ ഗാന്ധി മെഡലിനായി മത്സരിക്കുന്ന എ ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് ബംഗ്ലാദേശ് - പാകിസ്ഥാൻ വിഭജനത്തിന്റെ ഇരകളുടെ കഥയാണ് പറയുന്നത്. അക്രം ഖാനാണ് ചിത്രത്തിന്റെ സംവിധായകൻ. ബംഗ്ലാദേശിലെ അതിർത്തിയിൽ താമസിക്കുന്ന ഒരു ചെറിയ ഗ്രാമത്തിലെ വളരെ സാധാരണ ജീവിതം നയിക്കുന്ന റഹേല, സലേഹ എന്നീ സഹോദരിമാരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരങ്ങളായ സബർ, ജബാർ എന്നിവരാണ് ഇവരുടെ ഭർത്താക്കൻമാർ. റഹേലയ്ക്ക് റാഹേലിയ എന്ന മകനും സലേഹയ്ക്ക് ഷഹീബ് അലിയെന്ന മകനും ജനിക്കുന്നു.

വിഭജനകാലത്താണ് ഇവരുടെ ജീവിതം എന്നന്നേക്കുമായി കീഴ്മേൽ മറിയുന്നത്. അതിന് മുന്നോടിയായി നടന്ന കലാപങ്ങളിൽ ഭർത്താക്കന്മാരും മക്കളും രണ്ടു ഭാഗങ്ങളിലായി അണിനിരക്കുന്നതോടെ ഉടലെടുക്കുന്ന അസ്വസ്ഥതകളും ആശങ്കകളുമെല്ലാം റഹേലയിലൂടെയും സലേഹയിലൂടെയും സംവദിക്കുകയാണ് സംവിധായകൻ. കലാപങ്ങൾ മനുഷ്യർക്ക് എത്രത്തോളം വിനാശകരമാണെന്നും അതുപാകുന്ന വെറുപ്പിന്റെ വിത്തുകൾ ഒരിക്കലും മാഞ്ഞുപോകില്ലെന്നും ടെയ്ൽ ഓഫ് ടു സിസ്റ്റേഴ്സ് പറഞ്ഞു വയ്ക്കുന്നു.

ഗയാസ് ഉദിൻ സെലിം സംവിധാനം ചെയ്ത വെെസ് ആന്റ് വെർച്ചു എന്ന ചിത്രം ദുരഭിമാനക്കൊലകൾ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. മുനിസിപ്പൽ ചെയർമാനായ ഖൊർഷദ് അലിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. നാട്ടിൽ എന്തു പ്രശ്നങ്ങളുണ്ടെങ്കിലും പരിഹാരം നിർദ്ദേശിക്കുന്ന വ്യക്തിയാണ് ഖൊർഷദ്. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഖൊർഷദിന് രാഷ്ട്രീയ എതിരാളികൾ ധാരാളമാണ്. ഭാര്യയും മകളുമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് ഖൊർഷദിന്റേത്. വീട്ടുജോലിക്കാരിയും അവരുടെ മകനായ അൽ അമീനും ആ വീട്ടിലെ അന്തേവാസികളാണ്. അൽ അമീനുമായി മകൾ പ്രണയത്തിലായ വിവരം അറിയുമ്പോൾ ഖൊർഷദിന്റെ യുക്തിചിന്തയ്ക്ക് മുകളിൽ വെെകാരികത പടരുന്നു. ഉറ്റവരുമായ സ്നേഹ ബന്ധത്തിനേക്കാൾ സമൂഹിക പദവിയിലൂന്നിയ ദുരഭിമാനത്തിന് പ്രധാന്യം കൊടുക്കുമ്പോൾ സംഭവിക്കുന്ന ദുരന്തമാണ് വെെസ് ആന്റ് വെർച്ചുവിൽ അവതരിപ്പിച്ചിരിക്കുന്നത്.

മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ലവ് ഡയസ് ഒരുക്കിയ വെൻ ദ വേവ്സ് ആർ ഗോൺ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി. മയക്കുമരുന്ന് വേട്ടയുടെ പേരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന കൊലപാതകങ്ങളും പ്രതികാരത്തിനായി ജയിൽ മോചിതനായ കുറ്റവാളി നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. പോലീസിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ഹെർമസ് പാപ്പ് രാനെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വാർധക്യത്തിൽ ഗുരുതമായ ത്വക്ക് രോഗത്തിന്റെ പിടിയിലാണ് പാപ്പ് രാനെ. രോഗത്തേക്കാൾ ഭൂതകാല ചെയ്തികളിൽ മനംനൊന്തുള്ള പശ്ചാത്താപമാണ് അയാളെ ഭീകരമായി വേട്ടയാടുന്നത്.

മാസ്റ്റർ ക്ലാസ് വിഭാഗത്തിൽ ചിത്രസംയോജകൻ ശ്രീകർ പ്രസാദ് കട്ട് ഓർ നോട്ട് ടു കട്ട് എന്ന വിഷയത്തിൽ ചർച്ച നയിച്ചു. താളവും ലയവും എന്ന വിഷയത്തിൽ ജി.വി പ്രകാശ്, സ്നേഹ ഖൻവാക്കർ തുടങ്ങിയവർ നയിച്ച ചർച്ചയും അരങ്ങേറി. ഇൻ-കോൺവർസേഷനിൽ ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ സിനിമയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിഷ്ണു മഞ്ചു, ആനന്ദ് പണ്ഡിറ്റ്, മുകേഷ് ഛബ്ര, ക്ഷിതിജ് മെഹ്ത എന്നിവർ സംസാരിച്ചു.

Content Highlights: iffi 2022, a tale of two sisters, bangladesh movies in goa film festival 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented