കാർലോസ് സൗറയ്ക്ക് സത്യജിത് റായ് പുരസ്കാരം


Carlos Saura| Photo: AFP PHOTO / LIONEL BONAVENTURE

ന്യൂഡല്‍ഹി: ലോകചലച്ചിത്രമേഖലയിലെ ആജീവനാന്തസംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്കാരം സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് (90).

വാര്‍ത്താവിതരണസഹമന്ത്രി എല്‍. മുരുഗനാണ് തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ഈ മാസം 20-ന് ഗോവയില്‍ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം സമ്മാനിക്കും.സോറയുടെ എട്ട് ചിത്രങ്ങള്‍ മേളയിലെ ‘സ്മൃതി’ചിത്രപരമ്പരയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോസ് ഗോള്‍ഫോസ്, ലാ കാസ, പെപ്പര്‍മിന്റ് ഫ്രാപ്, ഹണികോംപ് തുടങ്ങി പന്ത്രണ്ടോളം സിനിമകളുടെ സംവിധായകനാണ്. 2013-ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആജീവനാന്തപുരസ്കാരം നല്‍കി സൗറയെ ആദരിച്ചിരുന്നു.

Content Highlights: Carlos Saura Spanish filmmaker gets satyajit ray award, 2022 iffi goa


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented