32 വര്‍ഷം ഒളിപ്പിച്ചുവെച്ച സത്യമാണ് ദ കശ്മീര്‍ ഫയല്‍സ് പുറത്തുകൊണ്ടുവന്നത് -അനുപം ഖേര്‍


അനുശ്രീ മാധവന്‍

അനുപം ഖേർ | ഫോട്ടോ: PTI

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കാശ്മീര്‍ ഫയല്‍സ് അന്താരാഷട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അനുപം ഖേര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. മുപ്പത്തിരണ്ടു വര്‍ഷം ഒളിപ്പിച്ചു വച്ച സത്യമാണ് കശ്മീര്‍ ഫയല്‍സ് പുറത്തേക്കുകൊണ്ടു വന്നതെന്നും ഇതുപോലുള്ള സിനിമകള്‍ സംഭവിക്കുന്നത് അത്യപൂര്‍വ്വമാണെന്നും അനുപം ഖേര്‍ പറഞ്ഞു.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചത് പൊതുസമൂഹം പലപ്പോഴും ചര്‍ച്ച ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നു. മുപ്പത്തിരണ്ടു വര്‍ഷമായി മൂടിവച്ച സത്യമാണ് കശ്മീര്‍ ഫയല്‍സ് പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. വിവേക് അഗ്‌നിഹോത്രി എന്ന സംവിധായകന്‍ അതിന് വേണ്ടി നടത്തിയ പ്രയത്‌നത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കശ്മീരില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ചിതറിപ്പോയ മുന്നൂറോളം കശ്മീരി പണ്ഡിറ്റുകളെയാണ് വിവേക് അഗ്‌നിഹോത്രി അഭിമുഖം ചെയ്തത്. പലരും ചെയ്യാന്‍ ഭയക്കുന്ന ഒരു വിഷയമാണ് . വെല്ലുവിളികളും പ്രതിസന്ധികളും ഏറെ ഉണ്ടായിരുന്നിട്ട് കൂടി അവയെ അവയെല്ലാം തരണം ചെയ്ത് സധൈര്യം ഈ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു വിവേക് അഗ്‌നിഹോത്രി.ഇതുപോലുള്ള സിനിമകള്‍ വല്ലപ്പോഴും മാത്രമേ സംഭവിക്കൂ. എല്ലാ അഭിനേതാക്കള്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല ഇത്. സാധാരണ ഒരു സിനിമ ചെയ്യുമ്പോള്‍ കഥാപാത്രത്തെ വൈകാരികമായി സമീപിക്കാറില്ല. എന്നാല്‍ ഈ സിനിമ എന്നെ സംബന്ധിച്ച് വലിയ ഒരനുഭവമായിരുന്നു. ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്ത അനുഭവം- അനുപം ഖേര്‍ പറഞ്ഞു.


Content Highlights: bollywood actor anupam kher, about kashmir files, iffi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented