തടിച്ച സ്ത്രീകള്‍ പോലും പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നു; വിവാദ പരാമര്‍ശവുമായി ആശാ പരേഖ്


അനുശ്രീ മാധവന്‍

ആശാ പരേഖ് | Photo: UNI

ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹ വേളയില്‍ പോലും പാരമ്പര്യ വസ്ത്രങ്ങള്‍ ഒഴിവാക്കി പാശ്ചാത്യ വസ്ത്രങ്ങള്‍ക്ക് ധരിക്കുന്നുവെന്ന് നടി ആശാ പരേഖ്. സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തടിച്ച സ്ത്രീകള്‍ പോലും പാശ്ചാത്യ വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നതായിരുന്നു അവരുടെ വിവാദ പരാമര്‍ശം. ഗോവയില്‍ നടക്കുന്ന 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആശാ പരേഖ്. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങാനാനെത്തിയതായിരുന്നു അവര്‍.

എല്ലാം മാറിയിരിക്കുന്നു, നമ്മള്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവരാണ്. പരമ്പരാഗത വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ എവിടെയാണ്? നമുക്ക് ഘഗര്‍-ചോളി, സല്‍വാര്‍-കമീസ്, സാരികള്‍ എന്നീ വസ്ത്രങ്ങളുണ്ട്, അവ ധരിക്കൂ. എന്തുകൊണ്ടാണ് നിങ്ങള്‍ അവ ധരിക്കാത്തത്? അവര്‍ സ്‌ക്രീനിലെ നായികമാരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. തടിച്ചവര്‍ പോലും ആ വസ്ത്രം തങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല.

സകല മേഖലകളിലുമുള്ള പാശ്ചാത്യവല്‍ക്കരണം എന്നെ വേദനിപ്പിക്കുന്നു. നമുക്ക് വളരെ മികച്ച സംസ്‌കാരവും നൃത്തവും സംഗീതവുമുണ്ട്. എന്നാലും എല്ലാവരും പോപ് സംസ്‌കാരത്തിന് പിന്നാലെയാണ് പോകുന്നത്'- ആശാ പരേഖ് പറഞ്ഞു.

Content Highlights: asha parekh controversial speech on iffi 2022 closing ceremony


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented