IFFI 2022: ആനിമേഷന്‍ പ്രേമികള്‍ക്ക് ആഘോഷമാക്കാന്‍ ഒരുപിടി ചിത്രങ്ങള്‍


പ്രായഭേദമന്യേ ആനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാഴ്ചയുടെ പുതിയ ലോകം ഒരുക്കുകയാണ് 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള

53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പോസ്റ്റർ

സിനിമാപ്രേമികള്‍ക്കിടയില്‍ തന്നെ ആനിമേഷന്‍ ചിത്രങ്ങള്‍ തിരഞ്ഞുപിടിച്ച് കാണുന്ന ഒരു വിഭാഗമുണ്ട്. ആനിമേഷന്‍ ചിത്രങ്ങളോട് കൂടുതല്‍ പ്രിയം കുട്ടികള്‍ക്കാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ പ്രായമായ ഒട്ടേറെ കടുത്ത ആരാധകരെ തിയേറ്ററുകളിലും മേളകളിലും കാണാനാകും. ഇപ്പോഴിതാ പ്രായഭേദമന്യേ ആനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കാഴ്ചയുടെ പുതിയ ലോകം ഒരുക്കുകയാണ് 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള. ഈ വര്‍ഷത്തെ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ആനിമേഷന്‍ ചിത്രങ്ങള്‍ ഇവയാണ്.

ബ്ലൈന്‍ഡ് വില്ലോ, സ്ലീപ്പിങ്ങ് വുമണ്‍പ്രശസ്ത എഴുത്തുകാരനായ ഹരുകി മുറകാമിയുടെ ചെറുകഥകളെ അടിസ്ഥാനമാക്കി 2002ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ഫീച്ചര്‍ ഫിലിമാണ് ബ്ലൈന്‍ഡ് വില്ലോ, സ്ലീപ്പിങ്ങ് വുമണ്‍. മുറകാമിയുടെ ലക്ഷക്കണക്കിന് ആരാധകര്‍ക്ക് മാത്രമല്ല, എഴുത്തുകാരനെ അറിയാത്തയാളുകള്‍ക്കും ചിത്രം പുതിയ അനുഭവമാകും. കഥാപാത്രങ്ങള്‍ തങ്ങളില്‍ നിന്നുതന്നെ മറച്ചുവച്ച സത്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഭീമാകാരനായ തവളയും ഭൂകമ്പവുമൊക്കെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഭൂകമ്പത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, സ്വപ്നങ്ങള്‍, ഫാന്റസി എന്നിവയെല്ലാം കഥയുടെ ഭാഗമാകുന്നു. അമേരിക്കന്‍ ഫിലിംമേക്കറും ചിത്രകാരനുമൊക്കെയായ പിയറി ഫോള്‍ഡെസാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മൈ ലൗ അഫേര്‍ വിത്ത് മാര്യേജ്

2022 ല്‍ പുറത്തിറങ്ങിയ ഈ ആനിമേഷന്‍ ചിത്രം സംഗീതസാന്ദ്രമാണ്. ശാസ്ത്രത്തിനും ചിത്രത്തില്‍ സുപ്രധാന പ്രാധാന്യമാണുള്ളത്. ഒരു വ്യക്തി നേരിടേണ്ടി വരുന്ന സാമൂഹിക സമ്മര്‍ദങ്ങളും ഈ ആനിമേഷന്‍ ചിത്രത്തില്‍ കാണാം. ഒരു സ്ത്രീയുടെ ആന്തരിക കലാപത്തിന്റെ കഥ കൂടിയാണ് മൈ ലൗ അഫേര്‍ വിത്ത് മാര്യേജ്. ലോകമെമ്പാടുമുള്ള മേളകളില്‍ നിന്നായി രണ്ട് അവാര്‍ഡുകളും ആറ് നോമിനേഷനുകളും ചിത്രം ഇതിനോടകം തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. എഴുത്തുകാരിയും ലത്വിയന്‍ ആനിമേറ്ററുമായ സൈന്‍ ബൗമനെയാണ് 'മൈ ലൗ അഫേര്‍ വിത്ത് മാര്യേജ്' ഒരുക്കിയിരിക്കുന്നത്.

ദി ഐലന്റ്

2021ല്‍ പുറത്തിറങ്ങിയ 'ദി ഐലന്റ്' ഒരു മ്യൂസിക്കല്‍ ആനിമേഷനാണ്. റോബിന്‍സണ്‍ എന്ന ഡോക്ടര്‍ ഒരു ദ്വീപില്‍ നേരിടുന്ന അസാധാരണ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
റോമാനിയന്‍ ഫിലിം മേക്കറായ അന്‍ക ഡാമിയനാണ് 'ദി ഐലന്റ' ഒരുക്കിയിരിക്കുന്നത്. നിരവധി ഡോക്യൂമെന്ററികള്‍ നിര്‍മിക്കുകയും രചിക്കുകയും ചെയ്തിട്ടുള്ള അന്‍കയുടെ കരിയറിലെ ഏഴാമത്തെ ഫീച്ചറാണ് 'ദി ഐലന്റ്'.

ഡസന്‍സ് ഓഫ് നോര്‍ത്ത്

2011 ലെ ജപ്പാന്‍ ഭൂചലത്തിന്റെ അനന്തരഫലം തിരശീലയില്‍ എത്തിക്കുന്ന ആനിമേഷന്‍ ചിത്രമാണ് 2021ല്‍ പുറത്തിറങ്ങിയ 'ഡസന്‍സ് ഓഫ് നോര്‍ത്ത്'. ഇരുട്ടിലും പ്രതീക്ഷയുടെ വെളിച്ചം തേടുന്ന നിരവധി മനുഷ്യരുണ്ട്. അത്തരത്തിലൊരു കഥയുമായാണ് 'ഡസന്‍സ് ഓഫ് നോര്‍ത്ത്' എന്ന ചിത്രം എത്തുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കോജി യമാമുറയാണ് 'ഡസന്‍സ് ഓഫ് നോര്‍ത്ത്' ഒരുക്കിയിരിക്കുന്നത്.

പിനോച്ചിയോ

ജീവന്‍ വയ്ക്കുന്ന മരപ്പാവയുടെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. ഏറെ ആരാധകരുള്ള ഈ കലാസൃഷ്ടിയുടെ പുനരാവിഷ്‌കാരമാണ് 'പിനോച്ചിയോ'. ഗുലേര്‍മോ ഡെല്‍ ടോറോയും മാര്‍ക്ക് ഗുസ്റ്റാഫ്‌സണും ചേര്‍ന്ന് ഒരുക്കിയ ചിത്രം 2022ലാണ് പുറത്തിറങ്ങിയത്. പിനോച്ചിയോയുടെ സാഹസികങ്ങളും കാഴ്ചകളുമെല്ലാം ചിത്രത്തിലൂടെ ആനിമേഷന്‍ പ്രേമികള്‍ക്ക് ആസ്വദിക്കാം.


Content Highlights: animation films in iffi 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented