ഴാങ് ലൂക് ഗൊദാര്‍ദിന് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദരം


അനുശ്രീ മാധവന്‍

ഴാങ് ലൂക് ഗൊദാർദ്‌

ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യനായിരുന്ന സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും നിര്‍മാതാവും ചലച്ചിത്ര നിരൂപകനുമായ ഴാങ് ലൂക് ഗൊദാര്‍ദിന് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദരം. കഴിഞ്ഞ സെപ്തംബറിലാണ് ഗൊദാര്‍ദ് വിടപറയുന്നത്. അസുഖങ്ങള്‍ ബാധിച്ചതിനാല്‍ വൈദ്യസഹായത്തോടെയുള്ള മരണം അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു.


പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവും ലോക സിനിമയെ പിടിച്ചുലച്ച സിനിമാപ്രവര്‍ത്തകനുമായിരുന്നു ഗൊദാര്‍ദ്. ബ്രീത്ത്ലെസ് എന്ന സിനിമയിലൂടെയായിന്നും രംഗ പ്രവേശം. തൊണ്ണൂറാം വയസ്സില്‍ സംവിധാനം ചെയ്ത ത്രീഡി സിനിമയായ ഇമേജ് ബുക്കാമ് അവസാന ചിത്രം. 2018 ലെ ചലച്ചിത്രമേളയില്‍ ഇമേജ് ബുക്ക് പ്രദര്‍ശനത്തിനെത്തിയിരുന്നു.ചലച്ചിത്രമേളയില്‍ ഗൊദാര്‍ദിനോടുള്ള ആദരസൂചകമായി ആറോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എ വുമണ്‍ ഈസ് എ വുമണ്‍, ആല്‍ഫാവില്ലേ, ബ്രീത്ത് ലെസ്, കണ്ടംപ്റ്റ്, ഗുഡ് ബൈ ടു ലാന്‍ഗ്വേജ്, പൈറോട്ട് ദ ഫൂള്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

Content Highlights: iffi 2022, jean luc godard, godard movies, french cinema


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented