79 രാജ്യങ്ങളിൽ നിന്നായി 280 സിനിമകൾ, അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കം


അനുശ്രീ മാധവൻ

ഇന്ത്യൻ ഫിലിം ഫിലിം പേഴ്സണാലിറ്റി  ഓഫ് ദ ഇയർ പുരസ്കാരം ചിരഞ്ജീവിയ്ക്ക് നൽകി. ലോകചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക് സമ്മാനിച്ചു.

അമ്പത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഗോവയിലെ പനജിയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി അനുരാഗ് സിങ് ഠാക്കൂർ, സഹമന്ത്രി ഡോ. എൽ. മുരുഗൻ, ശ്രീപദ് നായിക്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

പനാജി: 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിലെ പനാജിയിൽ തുടക്കമായി. ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ.എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര വാർത്ത വിതരണ വകുപ്പ് സെക്രട്ടറി അപൂർവ ചന്ദ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മേളയിലെ വിവിധ ജൂറി അംഗങ്ങളെ ആദരിച്ചു. സുനിൽ ഷെട്ടി, പ്രസൂൺ ജോഷി, ഹൃഷിത ഭട്ട്, മനോജ് ബാജ്പേയി, അജയ് ദേവ്ഗൺ, ശ്രീയ ശരൺ, പങ്കജ് ത്രിപാഠി, വരുൺ ധവാൻ, കാർത്തിക് ആര്യൻ എന്നിവർ അതിഥികളായിരുന്നു.

ഇന്ത്യൻ ഫിലിം ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം ചിരഞ്ജീവിയ്ക്ക് നൽകി. ലോകചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം സ്പാനിഷ് സംവിധായകൻ കാർലോസ് സൗറയ്ക്ക് സമ്മാനിച്ചു. സൗറയുടെ എട്ട് ചിത്രങ്ങൾ മേളയിലെ 'സ്മൃതി'ചിത്രപരമ്പരയിൽ പ്രദർശിപ്പിക്കുന്നുണ്ട്. 'ലോസ് ഗോൾഫോസ്', 'ലാ കാസ', 'പെപ്പർമിന്റ് ഫ്രാപ്, 'ഹണികോംപ് ' തുടങ്ങി പന്ത്രണ്ടോളം സിനിമകളുടെ സംവിധായകനാണ്. 2013-ൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആജീവനാന്തപുരസ്‌കാരം നൽകി സൗറയെ ആദരിച്ചിരുന്നു.അജയ് ദേവ്​ഗണും കാർത്തിക് ആര്യനും

20 മുതൽ 28 വരെ നടക്കുന്ന മേളയിൽ 79 രാജ്യങ്ങളിൽ നിന്നായി 280 സിനിമകളാണ് പ്രദർശനത്തിന് എത്തുന്നത്. ഫ്രാൻസാണ് ഫോക്കസ് രാജ്യം. ഓസ്‌ട്രേലിയൻ ചിത്രമായ 'അൽമ ആൻഡ് ഓസ്‌കർ' ആയിരുന്നു ഉദ്ഘാടന ചിത്രം. സമാപന ചിത്രമായി ക്രിസ്തോഫ് സനൂസിയുടെ 'പെർഫെക്ട് നമ്പർ' പ്രദർശനത്തിന് എത്തും.

സുവർണമയൂര പുരസ്‌കാരത്തിന് 15 സിനിമകളാണ് മാറ്റുരയ്ക്കുന്നത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ' ദ കാശ്മീർ ഫയൽസ്, ആനന്ദ് മഹാദേവന്റെ 'സ്റ്റോറി ടെല്ലർ', കമലകണ്ണൻ സംവിധാനം ചെയ്ത 'മങ്കി പെഡൽ' തുടങ്ങിയ മൂന്ന് ഇന്ത്യൻ സിനിമകൾ ഈ വിഭാഗത്തിൽ ഇടം നേടി. ഇസ്രായേലി സംവിധായകൻ നദാവ് ലാപിഡ്, അമേരിക്കൻ ചലച്ചിത്ര നിർമാതാവ് ജിൻകോ ഗോട്ടോ, ഫ്രഞ്ച് എഡിറ്റർ പാസ്‌കൽ ഷവാൻകേ, ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകനും നിരൂപകനും മാധ്യമപ്രവർത്തകനുമായ ജാവ്യർ അൻഗുലോ ബാർട്ടെറൻ, സംവിധായകൻ സുദീപ്തോ സെൻ എന്നിവരടങ്ങുന്ന ജൂറിയാണ് മത്സരവിഭാഗത്തിലേക്കുള്ള സിനിമകൾ തിരഞ്ഞെടുത്തത്.

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറും നടൻ അജയ് ദേവ്​ഗണും

ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. രണ്ട് മലയാള ചിത്രങ്ങൾ ഈ വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്', തരൂൺ മൂർത്തിയുടെ 'സൗദി വെള്ളയ്ക്ക' എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. കൂടാതെ പ്രിയനന്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരുള ഭാഷയിലുള്ള 'ധബാരി ക്യുരുവി'എന്ന ചിത്രവും ഇന്ത്യൻ പനോരമയിൽ ഇടം നേടിയിട്ടുണ്ട്. ഗോത്രവിഭാഗമായ ഇരുളർ മാത്രം അഭിനയിച്ച സിനിമയാണിത്. 'ദ കാശ്മീർ ഫയൽസ്', 'ആർആർആർ', 'അഖണ്ഡ', 'ജയ് ഭീം', 'മേജർ' തുടങ്ങിയ സിനിമകളും പ്രദർശനത്തിനെത്തും.

വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്‌കൃത ഭാഷയിലുള്ള 'യാനം', അഖിൽ ദേവ് എം സംവിധാനം ചെയ്ത 'വീട്ടിലേക്ക്' തുടങ്ങിയ ചിത്രങ്ങൾ നോൺ ഫീച്ചർ വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. 20 സിനിമകളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഫിലിം ബസാർ, പുസ്തകമേള, പരിശീലന ശില്പശാലകൾ, സംവാദങ്ങൾ തുടങ്ങിയവയുണ്ടാകും.

മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുന്ന ഹോമേജ് വിഭാഗത്തിൽ കെ.പി.എ.സി. ലളിത ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് സ്നേഹാഞ്ജലി അർപ്പിക്കും. കെ.പി.എ.സി. ലളിതയ്ക്കു പുറമേ അന്തരിച്ച ഗായകൻ കെ.കെ., സംവിധായകൻ പ്രതാപ് പോത്തൻ എന്നിവരെയാണ് സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി അനുസ്മരിക്കുന്നത്. ലതാ മങ്കേഷ്‌കർ, ബപ്പി ലാഹിരി, ഭൂപീന്ദർ സിങ്, ബിർജു മഹാരാജ്, പി.ടി. ശിവകുമാർ ശർമ, രമേഷ് ഡിയോ, രവി തണ്ടൻ, സാലിം ഗൗസ്, സാവൻ കുമാർ ടാക്, ശിവകുമാർ സുബ്രഹ്‌മണ്യൻ, ടി. രാമറാവു, കൃഷ്ണം രാജു, തരുൺ മജുംദാർ, വത്സല ദേശ്മുഖ് എന്നിവർക്കും സ്‌നേഹാഞ്ജലി അർപ്പിക്കും. ഇവരുടെ ഓർമയ്ക്കായി പതിനാറ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

Content Highlights: iffi 2022 started at goa, movies in iffi 2022, goa international film festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented