Photo: AP
കൊല്‍ക്കത്ത: വരുന്ന ഏകദിന ലോകകപ്പില്‍ ശ്രേയസ് അയ്യരുടെ സേവനം ലഭ്യമായില്ലെങ്കില്‍ നാലാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്നു സൗരവ് ഗാംഗുലി. പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ശ്രേയസ്, അതിനാല്‍ തന്നെ ലോകകപ്പില്‍ താരത്തിന് കളിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
നിര്‍ണായകമായ നാലാം നമ്പര്‍ സ്ഥാനത്ത് ഇന്ത്യയ്ക്ക് നിരവധി ഓപ്ഷനുകളുണ്ടെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
നേരത്തേ വിന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത തിലക് അരങ്ങേറ്റ മത്സരത്തില്‍ 22 പന്തില്‍ നിന്ന് 39 റണ്‍സെടുത്തിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ താരം പിന്നീട് പുറത്താകാതെ 49 റണ്‍സും സ്വന്തമാക്കി.
യശസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരെല്ലാം ഭയമില്ലാതെ കളിക്കുന്നവരാണെന്നും സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഇവരെ പരിഗണിക്കണമെന്നും ദാദ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sourav Ganguly Backs This Youngster To Be India number 4


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..