ലോകകപ്പ്; അടുത്ത ഘട്ടത്തില്‍ നാലുലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനൊരുങ്ങി ബിസിസിഐ


1 min read
Read later
Print
Share

Photo: twitter.com/BCCI

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി ഏകദേശം നാലുലക്ഷം ടിക്കറ്റുകള്‍ കൂടി പുറത്തിറക്കുമെന്ന് ബിസിസിഐ.

അടുത്തഘട്ട ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങുമെന്ന് ബോര്‍ഡ് ബുധനാഴ്ച അറിയിച്ചു. ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങേണ്ടത്. ഔദ്യോഗിക വെബ്സൈറ്റായ https://tickets.cricketworldcup.com വഴി ടിക്കറ്റുകള്‍ വാങ്ങാം. ടിക്കറ്റുകള്‍ക്കായുള്ള ഉയര്‍ന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.

ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 28-ന് ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിന് വില്‍പ്പനയ്ക്കുവെച്ച ഇന്ത്യ - പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിലാണ് വിറ്റുപോയത്. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ 15-ന് ആരംഭിക്കും.

Content Highlights: BCCI to release 400000 tickets in next phase of sales for 2023 ODI World Cup

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
siraj

1 min

ലോകകപ്പില്‍ ഈ പേസ് ബൗളര്‍മാര്‍ തിളങ്ങും, പ്രവചനവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

Sep 30, 2023


jonny bairstow

1 min

ലോകകപ്പിനായി 38 മണിക്കൂര്‍ നീണ്ട ദുരിതയാത്ര, ചിത്രം പങ്കുവെച്ച് ബെയര്‍‌സ്റ്റോ

Sep 30, 2023


ashwin

1 min

ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന തീയ്യതി ഇന്ന്, അശ്വിന്‍ ഇടംനേടുമോ?

Sep 28, 2023

Most Commented