Photo: AFP
ബെംഗളൂരു: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 15 അംഗ താത്കാലിക സ്‌ക്വാഡിനെയാകും പ്രഖ്യാപിക്കുക. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ അഞ്ചാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരം കഴിഞ്ഞ് അടുത്ത ദിവസമാണ് ടീം പ്രഖ്യാപനം.
സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റംവരുത്താനാകും. ഇപ്പോള്‍ നടക്കുന്ന ഏഷ്യാ കപ്പിനു ശേഷം സെപ്റ്റംബര്‍ 21 മുതല്‍ 27 വരെ ഓസ്‌ട്രേലിയയുമായി ഇന്ത്യയ്ക്ക് ഏകദിന പരമ്പരയുണ്ട്. പരമ്പരയിലെ പ്രകടനം ടീമിലെ മാറ്റത്തില്‍ നിര്‍ണായകമാകും. കെ.എല്‍ രാഹുല്‍ പൂര്‍ണമായും കായികക്ഷമത കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ ഇന്ത്യയിലാണ് ലോകകപ്പ്.
ഏഷ്യാ കപ്പിനായി 17 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് രാഹുല്‍ ഉണ്ടാകില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. ലോകകപ്പിനും ഏതാണ്ട് ഇതേ ടീമിനെ തന്നെയാകും പ്രഖ്യാപിക്കുക. സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്നതാണ് മലയാളികള്‍ കാത്തിരിക്കുന്നത്. ഏഷ്യാ കപ്പ് ടീമില്‍ റിസര്‍വ് താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: BCCI set to announce India s World Cup 2023 squad on September 3


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..