ലബൂഷെയ്ന്‍ പുറത്ത്! ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ


1 min read
Read later
Print
Share

Photo: twitter.com/CricketAus

മെല്‍ബണ്‍: 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ സൂപ്പര്‍ താരം മാര്‍നസ് ലബൂഷെയ്ന്‍ ഇടം നേടിയില്ല. ഓസ്‌ട്രേലിയ നേരത്തേ തന്നെ 18 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയാണ് ഫൈനല്‍ ടീം ലിസ്റ്റ് പുറത്തുവിട്ടത്. 18 അംഗ ടീമിലുണ്ടായിരുന്ന ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഘ എന്നിവര്‍ പുറത്തായി.

സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലുണ്ട്. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ബാറ്റിങ് നിരയില്‍ ഇവര്‍ക്ക് പുറമേ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുമുണ്ട്.

ഓള്‍റൗണ്ടര്‍മാരായി മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ടീമിലിടം നേടി. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായി പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആഷ്ടണ്‍ ആഗര്‍, ആദം സാംപ, സീന്‍ അബോട്ട് എന്നിവര്‍ അണിനിരക്കും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളി. ഒക്ടോബര്‍ എട്ടിനാണ് മത്സരം.

ടീം ഓസ്‌ട്രേലിയ: പാറ്റ് കമ്മിന്‍സ് (നായകന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.

Content Highlights: Australia Name 15-Member Squad For ODI World Cup

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
siraj

1 min

ലോകകപ്പില്‍ ഈ പേസ് ബൗളര്‍മാര്‍ തിളങ്ങും, പ്രവചനവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

Sep 30, 2023


jonny bairstow

1 min

ലോകകപ്പിനായി 38 മണിക്കൂര്‍ നീണ്ട ദുരിതയാത്ര, ചിത്രം പങ്കുവെച്ച് ബെയര്‍‌സ്റ്റോ

Sep 30, 2023


ICC World Cup 2023 India vs Pakistan match likely to be rescheduled

1 min

ഇന്ത്യ - പാകിസ്താന്‍ ലോകകപ്പ് മത്സരം ഒക്ടോബര്‍ 14-ലേക്ക് മാറ്റി; റിപ്പോര്‍ട്ട്

Jul 31, 2023


Most Commented