Photo: ANI
റൂര്‍ക്കേല: ജയിക്കാനുറച്ച് ലോകകപ്പ് ഹോക്കിയില്‍ പൂള് ഡി.യിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് സമനില. കരുത്തരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഗോള്‍രഹിത സമനിലയിലാണ് ഇന്ത്യയുടെ കളിയവസാനിച്ചത്. ഇരു ടീമുകള്‍ക്കും നാല് പോയന്റായെങ്കിലും ഗോള്‍വ്യത്യാസത്തില്‍ ഇംഗ്ലണ്ടാണ് മുന്നില്‍. ഇംഗ്ലണ്ട് ആദ്യമത്സരത്തില്‍ വെയ്ല്‍സിനെ എതിരില്ലാത്ത അഞ്ചുഗോളിന് തോല്‍പ്പിച്ചിരുന്നു. ഇന്ത്യ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് സ്പെയിനിനെയാണ് തോല്‍പ്പിച്ചത്. ഇന്ത്യന്‍ മുന്നേറ്റങ്ങളെ ചെറുത്തുതോല്‍പ്പിച്ച ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഒളിവര്‍ പയ്നാണ് കളിയിലെ താരം.
കളിയുടെ തുടക്കത്തില്‍ മത്സരത്തില്‍ ഇരുടീമുകളും മികച്ച ആക്രമണഗെയിമാണ് പുറത്തെടുത്തത്. 29-ാം മിനിറ്റില്‍ വിവേക് പ്രസാദ് നടത്തിയ ഗോളെന്നുറപ്പിച്ച മികച്ച മുന്നേറ്റം ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ഒളിവര്‍ പയ്ന്‍ രക്ഷപ്പെടുത്തി. ഇംഗ്ലീഷ് മുന്നേറ്റങ്ങളുടെ മുനയൊടിച്ച് ഗോള്‍കീപ്പര്‍ കൃഷന് പതകും പ്രതിരോധത്തില്‍ ജര്‍മന്‍പ്രീത് സിങ്ങും തിളങ്ങി.
അവസാന മിനിറ്റുകളില്‍ പ്രതിരോധം ശക്തമാക്കിയതാണ് ഇന്ത്യക്ക് രക്ഷയായത്. തുടരെത്തുടരെ ഇംഗ്ലണ്ട് നടത്തിയ മുന്നേറ്റങ്ങള്‍ ഇന്ത്യയുടെ പ്രതിരോധനിരയ്ക്ക് ഭീഷണി സൃഷ്ടിച്ചു. മത്സരത്തില്‍ എട്ട് പെനാല്‍ട്ടി കോര്‍ണറുകളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇന്ത്യക്ക് നാലെണ്ണവും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് വെയ്ല്സിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്പെയിന് 5-1ന് വെയ്ല്‍സിനെ തകര്‍ത്തു. ഇതോടെ, രണ്ടു മത്സരങ്ങളും തോറ്റ വെയ്ല്‍സിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു.
Content Highlights: World Cup Hockey 2023 England held India to a goalless draw
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..