ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായ്ക് ഇന്ത്യൻ ഹോക്കി ടീമിനൊപ്പം
ഭുവനേശ്വര്‍: 2023 ഹോക്കി ലോകകപ്പില്‍ പോരാടുന്ന ഇന്ത്യന്‍ ടീമിലെ ഒഡിഷ താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീന്‍ പട്നായ്ക്. 10 ലക്ഷം രൂപയാണ് ഒഡിഷ മുഖ്യമന്ത്രി സമ്മാനത്തുകയായി നല്‍കുന്നത്.
അമിത് രോഹിദാസ്, നീലം സഞ്ജീപ് സെസ് എന്നീ രണ്ട് താരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒഡിഷ താരങ്ങള്‍. ഇരുവര്‍ക്കും സമ്മാനത്തുക ഉടന്‍ തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യ മത്സരത്തില്‍ സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. പൂള് ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്.
ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലംഗമായ രോഹിദാസ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. പ്രതിരോധതാരമായ രോഹിദാസ് ഇന്ത്യയ്ക്ക് വേണ്ടി 125 മത്സരങ്ങള്‍ കളിക്കുകും 18 ഗോളുകള്‍ നേടുകയും ചെയ്തു.
സഞ്ജീപ് സെസ്സും പ്രതിരോധതാരമാണ്. ഇന്ത്യയ്ക്ക് വേണ്ടി 30 മത്സരങ്ങള്‍ കളിച്ച താരം അഞ്ചുഗോള്‍ നേടിയിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് വിജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിലെ എല്ലാ താരങ്ങള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്ന് നവീന്‍ പട്നായ്ക് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 29 നാണ് ഫൈനല്‍.
Content Highlights: hockey world cup 2023, odisha cm, odisha cm naveen patnaik, naveen patnaik, odisha chief minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..