പി.ആർ. ശ്രീജേഷ്
ലോകകപ്പ് ഹോക്കിക്ക് ഒഡിഷയില്‍ തുടക്കമാകുമ്പോള്‍ സമീപകാലത്തെങ്ങുമില്ലാത്തത്ര വലിയ പ്രതീക്ഷകളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടോക്യോ ഒളിമ്പിക്സിലെ മെഡല്‍നേട്ടം ലോകകപ്പിലും ആവര്‍ത്തിക്കാനാകുമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.
നാലാമത്തെ ലോകകപ്പിനിറങ്ങുന്ന പി.ആര്. ശ്രീജേഷ് കേരളത്തിന്റെ അഭിമാനമായി ടീം ഇന്ത്യയുടെ ഗോള്‍ പോസ്റ്റില്‍ കാവല്ക്കാരനായുണ്ട്. ലോകകപ്പ് പ്രതീക്ഷകള്‍ പങ്കിട്ട് ശ്രീജേഷ് 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.
? ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നു. എങ്ങനെ കാണുന്നു ഈ മത്സരത്തെ
സ്പെയിനിനെതിരായ ആദ്യമത്സരംമുതല്‍ എല്ലാ കളിയും ഓരോ മെഡല്‍ മാച്ച് ആണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആദ്യറൗണ്ടില്‍ പൂളിലെ എതിരാളികളായ സ്പെയിനും ഇംഗ്ലണ്ടും അതിശക്തരാണ്.
മറ്റൊരു ടീമായ വെയ്ല്‍സും ആരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. ക്വാര്ട്ടറിലേക്കെത്തിയാല് ജര്‍മനിയോ ബെല്‍ജിയമോ ആകും അവിടെ എതിരാളിയായെത്താന് സാധ്യതയുള്ളത്. അങ്ങനെ നോക്കുമ്പോള്‍ സെമിയിലേക്കുള്ള വഴിയില്‍ ഒരു കളിപോലും നിസ്സാരമായി കാണാനാകില്ല.
? ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ എങ്ങനെയായിരുന്നു.
കഴിഞ്ഞ ഒളിമ്പിക്സ് കഴിഞ്ഞപ്പോള്‍മുതല്‍ അടുത്ത ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും ലോകകപ്പും ഒക്കെ വരുന്നത്.
ക്രിസ്മസിനുശേഷമാണ് ബെംഗളൂരുവില്‍നടന്ന ക്യാമ്പ് ലോകകപ്പ് നടക്കുന്ന ഒഡിഷയിലേക്ക് മാറ്റിയത്.
? ഇത്തവണത്തെ ഇന്ത്യന്‍ ടീം എങ്ങനെയുണ്ട്
ടീമില്‍ ആറുപേര്‍ ആദ്യമായി ലോകകപ്പ് കളിക്കുന്നവരാണ്. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും സുരേന്ദര്കുമാറും വരുണ്‍ കുമാറും മധ്യനിരയില്‍ മന്‍പ്രീത് സിങ്ങുമൊക്കെ പരിചയസമ്പന്നരാണ്. മന്ദീപ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റനിരയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.
പുതുമുഖങ്ങളായ നീലം സഞ്ജീപും ഷംഷേര്‍ സിങ്ങും സുഖ്ജീത് സിങ്ങും വിവേക് സാഗറുമൊക്കെ അവരുടെ മികച്ച പ്രകടനത്തിന് കാത്തിരിക്കുന്നവരാണ്.
? ശ്രീജേഷിന് ഇത് നാലാം ലോകകപ്പാണ്. മഹത്തായ ഒരു നേട്ടമല്ലേ ഇത്.
തീര്‍ച്ചയായും. രാജ്യത്തിനുവേണ്ടി നാല് ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് അവസാന അവസരമാണ്. ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള മെഡലുകളുടെ കൂട്ടത്തിലേക്ക് ലോകകപ്പ് മെഡലും വരണമെന്ന് അതിയായ ആഗ്രഹമുണ്ട്.
Content Highlights: pr sreejesh, indian hockey team, hockey world cup 2023, world cup, sreejesh, world cup hockey
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..