അപരാജിതരായി ജംഷേദ്പുര്‍, ഗോകുലത്തെ തകര്‍ത്ത് സെമിയില്‍


1 min read
Read later
Print
Share

കോഴിക്കോട്ട് നടക്കുന്ന സൂപ്പർ കപ്പ് ഫുട്ബോളിൽ ഗോകുലം എഫ്. സിക്കെതിരെ ജംഷഡ്പൂർ എഫ്.സിയുടെ ഫാറൂഖ് ചൗദുരി ഗോൾ നേടുന്നു. മൽസരം 2-0 ന് ജംഷഡ്പൂർ വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി

കോഴിക്കോട്: 2023 സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലില്‍ കയറുന്ന മൂന്നാമത്തെ ടീമായി ജംഷേദ്പുര്‍ എഫ്.സി. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഗോകുലം കേരള എഫ്.സിയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജംഷേദ്പുര്‍ വിജയമാഘോഷിച്ചത്.

ഗ്രൂപ്പിലെ മൂന്നില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ആധികാരികമായാണ് ജംഷേദ്പുര്‍ സെമി ബര്‍ത്തുറപ്പിച്ചത്. ജംഷേദ്പുരിനായി ഹാരി സോയര്‍, ഫാറൂഖ് ചൗധരി, ഇഷാന്‍ പണ്ഡിത എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗോകുലത്തിനായി സാനുവര്‍ കോനെ, സാമുവല്‍ എന്നിവര്‍ ഗോളടിച്ചു.

ഈ തോല്‍വിയോടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് ഗോകുലം തലതാഴ്ത്തി ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങി. ജംഷേദ്പുര്‍ വിജയിച്ചതോടെ ഗോകുലത്തിന് പിന്നാലെ എ.ടി.കെ മോഹന്‍ ബഗാന്‍, എഫ്.സി ഗോവ എന്നീ ടീമുകളും സെമി കാണാതെ പുറത്തായി.

Content Highlights: jamshedpur fc enter into the semi finals of hero super cup 2023 by beating gokulam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented