ഇവാൻ കലിയുഷ്‌നി | Photo: twitter/ kerala blasters
കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായി റിപ്പോര്‍ട്ട്. സൂപ്പര്‍ കപ്പിനുള്ള ടീമില്‍ അംഗമായ കലിയുഷ്‌നി ഒരു മത്സരം അവശേഷിക്കേയാണ് ടീമിനോട് വിട പറഞ്ഞിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോയാണ് ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
കലിയുഷ്‌നി ഇപ്പോഴും ടീമിനൊപ്പമുണ്ടോ എന്ന ഒരു ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് മെര്‍ഗുല്‍ഹാവോ ട്വീറ്റ് ചെയ്തത്. ഇവാന്‍ നേരത്തെതന്നെ ടീം ഹോട്ടല്‍ വിട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ കലിയുഷ്‌നി വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരം നാട്ടിലേക്ക് മടങ്ങിയെന്നുള്ള അഭ്യൂഹവും ശക്തമായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബെംഗളൂരു എഫ്.സിക്കെതിരേയുള്ള നിര്‍ണായകമായ മത്സരമാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി കളിക്കാനുള്ളത്. അതിന് മുമ്പ് സൂപ്പര്‍താരം ടീം വിട്ടത് തിരിച്ചടിയാകും. ചുരുങ്ങിയ കാലത്തിനുള്ളില്‍ ആരാധകരുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞ താരമാണ് യുക്രൈനില്‍നിന്ന് കേരളത്തില്‍ എത്തിയ കലിയുഷ്‌നി. ഏഴ് മത്സരങ്ങളില്‍നിന്ന് നാല് ഗോളുകള്‍ നേടി. ബ്ലാസ്‌റ്റേഴ്‌സില്‍ സന്തോഷവാനാണെന്ന് നേരത്തെ കലിയുഷ്‌നി വ്യക്തമാക്കിയിരുന്നു.
Content Highlights: ivan kalyuzhnyi left kerala blasters
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..