Photo: കെ.കെ.സന്തോഷ് | മാതൃഭൂമി
കോഴിക്കോട്: 2023 ഹീറോ സൂപ്പര്‍ കപ്പിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റം. ഏപ്രില്‍ 21, 22 തീയതികളിലാണ് സെമി ഫൈനല്‍ നടക്കുന്നത്. ഫൈനല്‍ ഏപ്രില്‍ 25 ന് നടക്കും.
മൂന്ന് മത്സരങ്ങളും വൈകിട്ട് ഏഴുമണിക്ക് നടക്കും. നേരത്തേ ഇത് വൈകിട്ട് 8.30-നാണ് നടത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ 21 ന് നടക്കുന്ന ആദ്യ സെമി കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍വെച്ച് നടക്കും. 22 ന് നടക്കുന്ന രണ്ടാം സെമിയ്ക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാകും.
ഏപ്രില്‍ 25 ന് നടക്കുന്ന ഫൈനലിന് കോഴിക്കോട് ഇ.എം.എസ്. കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയാകും. നിലവില്‍ ബെംഗളൂരു എഫ്.സി, ഒഡിഷ എഫ്.സി. എന്നീ ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
Content Highlights: hero super cup 2023 time change for semi, final matches
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..