ബിസിഎംസിഎച്ച് - ആതുരസേവന രംഗത്ത് അർപ്പണബോധത്തോടെ മുന്നോട്ട്


Believers Church Medical College Hospital

പണം നൽകി മികച്ച ചികിത്സ നേടാൻ പ്രാപ്തിയുള്ളവർക്കും അതില്ലാത്തവർക്കും, ഒരേപോലെ മികവുറ്റ ആരോഗ്യപരിചണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ (ബിസിഎംസിഎച്ച്) തിരുവല്ല, കേരളത്തിലെ പ്രീമിയർ ഹോസ്പിറ്റലുകളിൽ ഒന്നാണ്. ബോത്ത് - ആൻഡ് ഫിലോസഫി അനുസരിച്ച് പ്രവർത്തിക്കുന്ന ഈ മിഷൻ ആശുപത്രി, ധനികരായ രോഗികളിൽ നിന്നു ലഭിക്കുന്ന വരുമാനം, പാവപ്പെട്ട രോഗികൾക്ക് താങ്ങാവുന്ന ചെലവിൽ ഗുണമേന്മയുള്ള ചികിത്സ നൽകാൻ ഉപയോഗപ്പെടുത്തുന്നു.

യേശുവിന്റെ സ്‌നേഹത്തോടെ, രോഗസൗഖ്യവും പ്രത്യാശയും നൽകുക എന്നതാണ് ബിസിഎംസിഎച്ചിന്റെ കാഴ്ചപ്പാട്. രാജ്യമെങ്ങും വ്യാപിച്ചുകിടക്കുന്ന മിഷൻ നെറ്റ്‌വർക്കിലൂടെ പാവപ്പെട്ടവരിലേക്കും ആവശ്യക്കാരിലേക്കും പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്കും ബിസിഎംസിച്ച് എത്തുന്നു. കഴിവുറ്റ ഡോക്ടർമാരും അനുകമ്പയുള്ള നഴ്‌സുമാരും നൈപുണ്യമുള്ള ടെക്‌നിക്കൽ - സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടുന്ന ടീം, ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ട് സാധ്യമായതിൽ ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകുവാനായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇവിടുത്തെ പ്രഗത്ഭരായ സർജൻമാർക്ക് പിന്തുണ നൽകാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുളള അനസ്‌തേഷ്യ ടീം ആണുളളത്. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓപ്പറേഷൻ തീയേറ്ററുകളും ആത്യാധുനിക ലബോറട്ടറികളും ഇമേജിംഗ് സൗകര്യങ്ങളും മികവുറ്റ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളുമുള്ള ബിസിഎംസിഎച്ച് ഓരോ രോഗിക്കും ഏറ്റവും മികച്ച വൈദ്യ പരിചരണം ലഭ്യമാക്കുന്നു.

അനുകമ്പയും അനുഭാവവുമാണ് ദൗത്യം പൂർത്തിയാക്കാനുള്ള ഈ യാത്രയിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിനെ മുന്നോട്ട് നയിക്കുന്നത്. രാജ്യത്തിനും ജനങ്ങൾക്കും പ്രസക്തമായ വിധത്തിൽ കാര്യക്ഷമവും പ്രയോജനപ്രദവുമായ ഹീലിംഗ് മിനിസ്ട്രിയുടെ പതാകവാഹകരാകുക എന്നതാണ് ബിസിഎംസിഎച്ചിന്റെ ലക്ഷ്യം.

അർപ്പണബോധമുള്ള പ്രഗത്ഭരായ മെഡിക്കൽ പ്രൊഫഷണലുകളുടെ നീണ്ട നിരയുള്ള, കോസ്റ്റ് എഫക്ടീവായ നിരക്കിൽ സമഗ്രവും മികവുറ്റതുമായ ആരോഗ്യപരിചരണം ലഭ്യമാക്കുന്ന ബിസിഎംസിഎച്ച് 750 കിടക്കകളോടു കൂടിയ ടേർഷ്യറി കെയർ ഹോസ്പിറ്റലാണ്. അൾട്രാ മോഡേൺ ഓപ്പറേഷൻ തീയേറ്ററുകളും ഇന്റൻസീവ് കെയർ യൂണിറ്റുകളും അടക്കം ആത്യാധുനിക സൗകര്യങ്ങൾ എല്ലാമുള്ള ബിസിഎംസിഎച്ചിൽ ജനറൽ മെഡിസിൻ പോലുള്ള പ്രൈമറി കെയർ മുതൽ ഇന്റർവെൻഷണൽ കാർഡിയോളജി പോലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി വരെയുള്ള സേവനങ്ങൾ ലഭ്യമാണ്.
ഇന്റേണൽ മെഡിസിൻ, സർജറി, ഒബ്‌സറ്റെട്രിക്‌സ്/ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇഎൻടി, ഒഫ്താൽമോളജി, സൈക്യാട്രി, അനസ്‌തേഷ്യ, പൾമനറി മെഡിസിൻ, ഓർത്തോപീഡിക്‌സ്, ഡെന്റിസ്ട്രി, ഡെർമറ്റോളജി തുടങ്ങിയ വിഭാഗങ്ങളിലെല്ലാം വിവിധങ്ങളായ സ്‌പെഷ്യലൈസ്ഡ് സർവീസുകൾ ആശുപത്രി നൽകുന്നു.

കാർഡിയോളജി, ക്ലിനിക്കൽ ഹീമറ്റോളജി, ന്യൂറോളജി, നെഫ്രോളജി, ഗ്യാസ്‌ട്രോഎന്ററോളജി, എൻഡോക്രൈനോളജി, ഇന്റർവെൻഷണൽ റേഡിയോളജി ആൻഡ് ഇന്റർവെൻഷണൽ ഓങ്കോളജി, നിയോനേറ്റോളജി, ന്യൂറോസർജറി, അഡൾറ്റ് ആൻഡ് പീഡിയാട്രിക് കാർഡിയാക് സർജറി, പ്ലാസ്റ്റിക് സർജറി, ഓങ്കോളജി, ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി, പീഡിയാട്രിക് സർജറി, യൂറോളജി ആൻഡ് ഗ്യാസ്‌ട്രോഇന്റസ്റ്റിനൽ ആൻഡ് ഹെപ്പറ്റോബൈലറി സർജറി തുടങ്ങി വൈവിധ്യമുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സർവീസുകൾ ഇവിടെ ലഭ്യമാണ്.

വേഗതയും കൃത്യതയുമുള്ള രോഗനിർണയത്തിന് സഹായകമായ വിധത്തിൽ ശക്തമായ ലബറോട്ടറി, റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്ട്‌മെന്റുകൾ, ഇവിടുത്തെ ക്ലിനിക്കൽ സർവീസുകൾക്ക് പൂർണത നൽകുന്നു. സങ്കീർണമായ രോഗങ്ങൾ ഉള്ളവർക്ക്, ഐസിയുവിലും സിസിയുവിലും എൻഐസിയുവിലും പിഐസിയുവിലും പരിശീലനം നേടിയ ഇന്റൻസീവ് കെയർ ടീം പരിചരണം നൽകുന്നു. ഏതു തരം ശസ്തക്രിയകളും വിജയകരമായി ചെയ്യാൻ തക്കവിധത്തിൽ ആത്മവിശ്വാസവും ആത്മാർപ്പണവുമുള്ള ടീമും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും ഉള്ളതാണ് ഇവിടുത്തെ ഓപ്പറേഷൻ തീയേറ്ററുകൾ.

ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് അധ്യാപനത്തിലും പഠനത്തിലും ചികിത്സയിലും മികവ് പുലർത്താനായി വിനിയോഗിക്കപ്പെട്ടിരുക്കുന്നു. എംബിബിഎസ് പ്രോഗ്രാമിന് ഓരോ വർഷവും 100 കുട്ടികൾ കോളേജിൽ ചേരുന്നു. സമഗ്രമായ ലേണിംഗ് പ്രോഗ്രാമിൽ അതിഷ്ഠിതമാണ് ഇവിടുത്തെ പാഠ്യപദ്ധതി. ക്യാമ്പസിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് വിപുലമായ ലൈബ്രറി ഉപയോഗിക്കാവുന്നതാണ്. ജിംനേഷ്യം, ഇൻഡോർ ഗെയിംസ്, ബാസ്‌കറ്റ് ബോൾ - ബാഡ്മിന്റൺ - വോളി ബോൾ കോർട്ടുകൾ തുടങ്ങിയ റിക്രിയേഷണൽ സൗകര്യങ്ങളും വിദ്യാർഥികൾക്കായി ലഭ്യമാക്കിയിട്ടുണ്ട്.

പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മർദം , ദഹനസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയ പകർച്ചേതരരോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയും ലോകാരോഗ്യ സംഘടനയും പ്രതിപാദിച്ചിരിക്കുന്ന സൂചകങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്ന ഒരു ദേശീയ റിസോഴ്‌സ് സെന്റർ ബിലീവേഴ്‌സ് ആശുപത്രിയുടെ ഭാഗമായുണ്ട്. പന്ത്രണ്ട് മെഡിക്കൽ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള പ്രഗത്ഭരും നിർദിഷ്ടപരിശീലനം നേടിയവരുമായ വിദഗ്ധരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്തുത സെന്ററിന്റെ ഉദ്ഘാടനം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് നിർവഹിച്ചത്.

മെഡിക്കൽ കോളേജ് കൂടാതെ കോളേജ് ഓഫ് നഴ്‌സിംഗ് ഗുരു എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന നഴ്‌സിംഗ് കോളേജും അലൈഡ് കോഴ്‌സുകൾ പഠിപ്പിക്കുന്ന ബിലീവേഴ്‌സ് അക്കാഡമി ഓഫ് അലൈഡ് ഹെൽത്ത് സയൻസസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://www.bcmch.org

Content Highlights: believers Church Medical College Hospital

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented