കൂടെ ഒഴുകി വാ കാറ്റേ; ഹയയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ


സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം ഇരുപത്തിനാല് പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഹയയിലെ ​ഗാനത്തിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

കാമ്പസ് മ്യൂസിക്കൽ ത്രില്ലർ ചിത്രം 'ഹയ'യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. കൂടെ ഒഴുകി വാ കാറ്റേ എന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് മസാല കോഫി ബാൻഡിലെ വരുൺ സുനിൽ ആണ്. സന്തോഷ്‌ വർമ്മയുടെ വരികൾ പാടിയിരിക്കുന്നത് അസ്‌ലം അബ്ദുൽ മജീദ് ആണ്.

സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം വാസുദേവ് സനൽ സംവിധാനം ചെയ്യുന്നു. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് 'ഹയ'.സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം ഇരുപത്തിനാല് പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വ്യത്യസ്ത റോളിൽ ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തിൽ പരിശോധിക്കുന്നുണ്ട് ഹയയിൽ.

ചിത്രത്തിൻ്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ് , ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ് , ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ , വിജയൻ കാരന്തൂർ തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു.

മനു മഞ്‌ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ , സതീഷ് എന്നിവരാണ് മറ്റു ഗാനങ്ങൾ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ്, വരുൺ സുനിൽ, ബിനു സരിഗ എന്നിവരാണ് മറ്റ് ഗായകർ. ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ ആണ്.

പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ -സണ്ണി തഴുത്തല. ഫിനാൻസ് കൺട്രോളർ- മുരളീധരൻ കരിമ്പന‌. അസോ. ഡയറക്ടർ -സുഗതൻ. ആർട്ട് -സാബുറാം. മേയ്ക്കപ്പ്-ലിബിൻ മോഹൻ. സ്റ്റിൽസ് -അജി മസ്ക്കറ്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ, പി ആർ ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്

Content Highlights: koode lyric song from haya malayalam movie, haya movie first single, varun sunil


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented