കാലിക പ്രസക്തം, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, മടുപ്പിക്കാത്ത  ക്യാമ്പസ് ത്രില്ലർ| Haya movie review


വൃന്ദാ മോഹന്‍

ജീവനെക്കാള്‍ ഏറെ നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് ഹയ

ഹയ

ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ, പ്രണയം തോന്നാത്തവരോ ആയി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആ പ്രണയത്തേയോ പ്രണയ നഷ്ടത്തേയോ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പലർക്കും ശരിക്ക് അറിയണമെന്നില്ല. ഇതുമായി ബന്ധപ്പെട്ട പല വാർത്തകളും നാം സ്ഥിരം കേൾക്കുന്നതുമാണ്. ഇത്തരത്തിൽ കാലിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന, പ്രേക്ഷകരെ ഒരിക്കലും മടുപ്പിക്കാത്ത ഒരു ക്യാമ്പസ് ത്രില്ലറാണ് വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഹയ.

പ്രണയവും, കൂട്ടുകാരും, പിണക്കവും, ഇണക്കവും നിറഞ്ഞ ഒരു ക്യാമ്പസ് ചിത്രം. ഒരു തവണയെങ്കിലും സ്വന്തം ക്യാമ്പസ് കാലത്തിലേക്ക് പോകാതെ ചിത്രം കണ്ടുതീര്‍ക്കാന്‍ ആകില്ല. ഒരു പ്രണയ ദിനത്തില്‍ ആണ് ചിത്രം തുടങ്ങുന്നത്. പതിയെ പതിയെ നമ്മള്‍ സിനിമയുടെ ഒരു ഭാഗമാകും. ഒരു തരിമ്പ്‌പോലും അതിശയോക്തിയോ, അതിമാനുഷികതയോ ചിത്രത്തിലില്ല. ഹയ വിവേകിന്റെ (ഭരത്) കഥയാണ്. അവന്റെ പ്രണയത്തിന്റെ, അവനെ ജീവനെക്കാള്‍ സ്‌നേഹിക്കുന്ന അവന്റെ അച്ഛന്റയും അമ്മയുടെയും ഒക്കെ കഥയാണ്. ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെ കോളേജില് ചേരുന്ന വിവേകിനെ കാത്തിരിക്കുന്നത് അവന്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ്, ജീവിതം തന്നെ തലകീഴായി മറിക്കാന്‍പോന്നവ.

കഥയിലും അവതരണത്തിലുമുള്ള പുതുമ എടുത്ത് പറയേണ്ട ഘടകമാണ്.ഞെട്ടിക്കുന്ന ട്വിസ്റ്റുകളും ചിത്രത്തിലുണ്ട്. ഒരു നിമിഷംപോലും മടുപ്പിക്കില്ലെന്ന് മാത്രമല്ല, ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയത്തില്‍ നിന്ന് അണുവിട ചലിക്കാതെയുള്ള കഥാഗതി. ജീവിതം തന്നെ കൈവിട്ട് പോകാവുന്ന സാഹചര്യങ്ങളെ എങ്ങനെ അവര്‍ അതിജീവിക്കുന്നുവെന്ന് കണ്ട് തന്നെ അറിയണം.

അതിമനോഹരമായ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഒരിക്കല്‍ കേട്ടാല്‍ പിന്നെയും പിന്നെയും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന തരത്തിലുള്ളവ. ഗുരു സോമസുന്ദരത്തിന്റെ മനോഹരമായ വേഷ പകര്‍ച്ച ഹയയിലെ എടുത്ത് പറയേണ്ട ഒന്നാണ്. മികച്ച കാസ്റ്റിങ്. കഥാപാത്രത്തോട് നീതി പുലര്‍ത്താത്തതോ, അനാവശ്യമായതോ ആയി ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. പുതുമുഖങ്ങളാണ് എന്ന് തോന്നലുണ്ടാക്കാത്ത വിധമുള്ള പ്രകടനമാണ് ചിത്രത്തിലെ 24 പുതുമുഖങ്ങളും കാഴ്ചവച്ചിരിക്കുന്നത്.

കുടുംബമായി കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് ഹയ. കാലിക പ്രസക്തിയുള്ള, കൃത്യമായ സന്ദേശം മുന്നോട്ട് വയ്ക്കുന്ന ചിത്രം.

Content Highlights: haya movie starring guru somasundaram chaithania prakash malayalam review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented