പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം; കഴിവുള്ളവര്‍ അംഗീകരിക്കപ്പെടും-വാസുദേവ് സനല്‍


സുജിത സുഹാസിനി

മുഴുനീള കോളേജ് സിനിമയാണ് ഹയ. ക്യാപസ് സിനിമയ്ക്ക് എപ്പോളും ഒരു പുതുമയും ഫ്രഷ്‌നെസും ആവശ്യമുണ്ട്. 

വാസുദേവ് സനൽ, ഹയ സിനിമയുടെ പോസ്റ്റർ

പ്രിയം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ജനപ്രിയ സിനിമകള്‍ക്ക് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം വാസുദേവ് സനല്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഒരുപിടി പുതുമുഖങ്ങളുമായാണ് അദ്ദേഹം വെള്ളിത്തിരയിലേയ്ക്ക് തിരികയെത്തുന്നത്.

സിനിമയിലേയ്ക്ക് വീണ്ടും എത്തുമ്പോള്‍ യുവത്വത്തിന്റെ ആഘോഷങ്ങളിലേയ്ക്കാണ് അദ്ദേഹം പ്രേക്ഷകരുടെ കൈപിടിക്കുന്നത്. തന്റെ പുതിയ ചിത്രമായ ഹയയുടെ വിശേഷങ്ങള്‍ അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെയ്ക്കുന്നു.പുതുമുഖങ്ങളുമായി കാമ്പസിന്റെ കഥ

കുഞ്ചാക്കോ ബോബനും ഫഹദിനും ശേഷം 24 പുതുമുഖങ്ങളുമായാണ് വാസുദേവ് സനലിന്റെ പുതിയ സിനിമയെത്തുന്നത്.പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിക്കൊണ്ടുള്ള പടമെന്തുകൊണ്ടെന്ന് അദ്ദേഹം തന്നെ പറയുന്നു.- 'മുഴുനീള കോളേജ് സിനിമയാണ് ഹയ. കോളേജ് സിനിമയ്ക്ക് എപ്പോളും ഒരു പുതുമയും ഫ്രഷ്‌നെസും ആവശ്യമുണ്ട്.

അതില്‍ പുതുമുഖങ്ങള്‍ക്കാണ് സാധ്യതയെപ്പോഴും. കോളേജില്‍ പഠിക്കുന്ന അല്ലെങ്കില്‍ അതിനോട് ചേര്‍ന്നുനില്‍ക്കുന്ന പുതിയ കുട്ടികള്‍ക്ക് ആ എനര്‍ജി വേഗത്തില്‍ സിനിമയിലും പ്രതിഫലിപ്പിയ്ക്കാന്‍ കഴിയും. പുതുമുഖങ്ങളാണെങ്കിലും എല്ലാവരും കഴിവുള്ളവരും സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളവരുമാണ്. അവര്‍ സിനിമയ്ക്ക് മുന്‍പുള്ള വര്‍ക്ക്‌ഷോപ്പൊക്കെ കഴിഞ്ഞതോടെ ഒരു ഫ്രണ്ട്‌സ് സര്‍ക്കിളായി മാറി. അത് സിനിമയ്ക്ക് നല്ല രീതിയില്‍ ഗുണം ചെയ്തു.

സോഷ്യല്‍ മീഡിയ താരങ്ങളും സിനിമയും

ചൈതന്യപ്രകാശ്, അക്ഷയ ഉദയകുമാര്‍ എന്നിവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കഴിവ് തെളിയിച്ചവരാണ്. അവരുടെ കണ്ടന്റുകളില്‍ നിന്നുതന്നെ അവര്‍ക്കെത്ര പെര്‍ഫോം ചെയ്യാമെന്ന് മനസിലാകും. സാധാരണചുറ്റുപാടില്‍ നിന്നും തങ്ങളുടെ കഴിവു കൊണ്ട് ഉയര്‍ന്നു വന്നവരാണ്.

ചൈതന്യയ്ക്കും അക്ഷയ്ക്കും അവരുടെ കരിയറിലെ വലിയൊരു തുടക്കം തന്നെയാകും ഹയ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- വാസുദേവ് സനല്‍ പറഞ്ഞു. പുതുമുഖമായ ഭരതാണ് നായകവേഷത്തിലെത്തുന്നത്. അയാളെ കണ്ടെത്തിയതും അപ്രതീക്ഷിതമായ കണ്ടുമുട്ടലിലൂടെയാണ്. ഒരു അപകടത്തിന് ശേഷം ബെഡ് റെസ്റ്റിലായിരിക്കുന്ന സമയത്താണ് ഭരതിനെ ആദ്യം കാണുന്നത്.

അന്നത്തെ അയാളുടെ മുഖമായിരുന്നു എന്റെ കഥാപാത്രത്തിനും വേണ്ടിയിരുന്നത്. അത് കൃത്യമായി സ്‌ക്രീനിലെത്തിയ്ക്കാനും ഭരതിന് കഴിഞ്ഞിട്ടുണ്ട്. ബൈക്ക് സ്റ്റണ്ടിലൊക്കെ പ്രഗത്ഭനായ അയാളുടെ കഴിവിനേയും നമ്മള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ കുട്ടികള്‍ സിനിമയിലേയ്ക്ക് വരണം. സംവിധായകനെന്ന നിലയില്‍ അത്തരത്തിലൊരു റിസ്‌ക് വലുതാണ്. എങ്കിലും പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. കഴിവുള്ളവര്‍ അംഗീകരിക്കപ്പെടും. അത് അങ്ങനെയുള്ള മറ്റു കുട്ടികള്‍ക്കും ആത്മവിശ്വാസം പകരും.


ഹണിയുടേയും യമുനയുടെയും കൂടി കഥ
ഹണിയുടേയും യമുനയുടേയും കഥയായതു കൊണ്ടുകൂടിയാണ് സിനിമയ്ക്ക് ഹയയെന്ന് പേരിടാന്‍ തീരുമാനിച്ചത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. നായകനെ കേന്ദ്രീകരിച്ചാണ് പൊതുവില്‍ സിനിമയ്ക്ക്‌ പേരിടുന്നത്.

അതിനൊരു മാറ്റമായിട്ടാണ് സ്ത്രീ കഥാപാത്രങ്ങളുടെ പേരിനെ കേന്ദ്രമാക്കി പേരിട്ടത്. സീനുകളിലെല്ലാം ഒരുപാട് സാധ്യതകള്‍ തരുന്നതാണ് തിരക്കഥ. സുഹൃത്തായ മനോജ് ഭാരതിയുടെ കഥയെനിക്ക് സംവിധായകനെന്ന നിലയില്‍ ഒരുപാട് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

ഇടക്കാലത്ത് മാധ്യമമേഖലയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെയാണ് ഈ കഥ കേള്‍ക്കുന്നതും സിനിമയിലേയ്ക്ക് വീണ്ടുമെത്തുന്നതും. നിര്‍മ്മാതാക്കളും നല്ല സപ്പോര്‍ട്ടായിരുന്നു. ഹയയും യമുനയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റു തന്നെ ചെയ്യും-അദ്ദേഹം പറഞ്ഞു.

മ്യൂസിക്കല്‍ മൂവി

സിനിമയില്‍ പാട്ടുകള്‍ക്കും സംഗീതത്തിനും വലിയ പ്രാധാന്യം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. പാട്ടുകള്‍ ഒരുപാട് സീനുകളില്‍ കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന ഘടകമാണ്. ആറു പാട്ടുകളാണ് സിനിമയിലുള്ളത്. പാട്ടുകള്‍ സിനിമയിലുടനീളം കാണാന്‍ കഴിയും-വാസുദേവ് സനല്‍ പറഞ്ഞു.

നായികാവതരണത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ സിനിമയില്‍ ശ്രമിച്ചിട്ടുണ്ട്. ട്രെയിലറില്‍ ഉള്ളതിനേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ തീയേറ്ററില്‍ പ്രേക്ഷകനെ കാത്തിരിപ്പുണ്ട്. കാമ്പസ് ചിത്രങ്ങളില്‍ മ്യൂസികിന് പ്രാധാന്യം കൂടുതലാണ്. സ്ഥിരം പാറ്റേണുകള്‍ വിട്ടാണ് സംഗീതസംവിധാനം മസാലകോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് നിര്‍വ്വഹിക്കുന്നത്.

വിഷയം ശക്തമാണ്

പ്രണയത്തിന്റെ വ്യത്യസ്തതലങ്ങള്‍ സിനിമയില്‍ കാണാനാകും. പതിവ് ക്യാപസ് സിനിമയുടെ സമവാക്യങ്ങളില്‍ നിന്നും മാറിച്ചിന്തിക്കുന്നതാണ് കഥ-വാസുദേവ് സനല്‍ സിനിമയുടെ പ്രമേയത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

ഇന്നത്തെക്കാലത്ത് ചര്‍ച്ച ചെയ്യേണ്ട ശക്തമായ വിഷയമാണ്. സിനിമ റിലീസ് ചെയ്യുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും വ്യക്തമായി മനസിലാകും. വില്ലന്‍ എന്നത് മാറി ചിന്തിച്ചിട്ട് പോസീറ്റീവും നെഗറ്റീവും തലങ്ങള്‍ നമ്മളില്‍ തന്നെയാണോയുള്ളത് എന്നൊക്കെ സിനിമ തന്നെ ചിന്തിപ്പിക്കും. സിനിമ ശക്തമായ വിഷയം പറയുമ്പോഴും അതിനൊരു എന്റര്‍റ്റൈനര്‍ സ്വഭാവമാണുള്ളത്. യൂത്തിനും കുടുംബത്തിന് ഒരു പോലെയിഷ്ടമാകും. ഗുരു സോമസുന്ദരം ഒരു കുടുംബനാഥന്റെ റോളിലാണ് സിനിമയിലെത്തുന്നത്.

അദ്ദേഹം സിംപിളായി നിന്നും അഭിനയത്തിന്റെ ഒരുപാട് അടരുകള്‍ സ്‌ക്രീനിലെത്തിക്കുന്നയാളാണ്. സംവിധായകരായ ലാല്‍ ജോസ്,ജോണി ആന്റണി, ശ്രീകാന്ത് മുരളി എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകരെന്നതിനൊപ്പം നല്ല നടന്മാര്‍ കൂടിയാണിവര്‍. അവരുടെ റോളുകള്‍ക്ക് വ്യക്തമായ പ്രാധാന്യമുണ്ട് .ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് വിശ്വാസം. എല്ലാത്തലങ്ങളിലും സിനിമയിലെ യുവാക്കളായ ഒരു ടീം നമ്മള്‍ക്ക് വലിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.

Content Highlights: haya , vasudev sanal ,interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented