Sambhu Menon, Chaithanya Prakash, Vasudev Sanal
പ്രണയപ്പകയും തുടര്‍ന്നുള്ള കൊലപാതകങ്ങളും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ അതിനെതിരേ ക്രിയാത്മകമായി ഇടപെടല്‍ നടത്തുന്ന ചിത്രമാണ് 'ഹയ'യെന്നും അത് കാമ്പസി ന്റെ മാത്രമല്ല കാലഘട്ടത്തിന്റെകൂടി സിനിമ ആണെന്നും സംവിധായകന് വാസുദേവ് സനല്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയം, ഗോഡ്സ് ഓണ്‍ കണ്ട്രി തുടങ്ങിയ ഹിറ്റുചിത്രങ്ങളുടെ സംവിധായകന് വാസുദേവ് സനല്‍ സിക്സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹയ'. മാധ്യമപ്രവര്‍ത്തകനായ മനോജ് ഭാരതി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു.
ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശംഭു മേനോന്, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അണിനിരക്കുന്നു.
ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്, ശ്രീരാജ്, സണ്ണി സരിഗ , വിജയന് കാരന്തൂര്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു.
മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് സംഗീതം. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന് പോറ്റി, ലക്ഷ്മി മേനോന് , സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. കെ.എസ്.ചിത്ര, ജുവന് ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്, വരുണ്‍ സുനില്‍ ,ബിനു സരിഗ , വിഷ്ണു സുനില്‍ എന്നിവരാണ് ഗായകര്‍.
ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് -എസ്. മുരുഗന്, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ -സണ്ണി തഴുത്തല, ഫിനാന്‍സ് കണ്ട്രോളര്- മുരളീധരന് കരിമ്പന, അസോ. ഡയറക്ടര്‍ -സുഗതന്
ആര്‍ട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിന് മോഹന്‍ , സ്റ്റില്‍സ് -അജി മസ്ക്കറ്റ്, വി എഫ് എക്സ്- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര് ഒ- വാഴൂര്‍ ജോസ് , ആതിര ദില്‍ജിത്ത്
Content Highlights: Haya Film Vasudev Sanal Chaithanya Prakash Sambhu Menon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..