നാട്ടുകാരെ ഓടിവരണേ... എന്നും പ്രിയപ്പെട്ട ഡയലോഗ് -ഗുരു സോമസുന്ദരം | ​​Interview


അമൃത എ യു

ത്രില്ലർ ഫൈറ്റ്  റോളുകളൊക്കെ നമുക്ക് കിട്ടും. പക്ഷേ കോമിക് വേഷങ്ങൾ കിട്ടാൻ പാടാണ്.

ഗുരു സോമസുന്ദരം | ഫോട്ടോ: രാഹുൽ ജി.ആർ | മാതൃഭൂമി

മിന്നൽ മുരളി എന്ന ഒറ്റ ചിത്രത്തിലൂടെ കേരളത്തിൽ പുതിയ തരം​ഗം തീർത്ത നടനാണ് ​ഗുരു സോമസുന്ദരം. ജോക്കർ പോലുള്ള ചിത്രങ്ങളിലൂടെ തമിഴിൽ മികച്ച നടനെന്ന് പേര് സമ്പാദിച്ച​ ഗുരുവിന് മിന്നൽ മുരളിയും അതിലെ ഷിബുവും ഷിബുവിന്റെ പ്രണയവും വില്ലത്തരവുമെല്ലാം നൽകിയ ഊർജം ചില്ലറയല്ല. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഹയയിലും വളരെ വ്യത്യസ്തമായ വേഷമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. ഹയയുടെ വിശേഷങ്ങൾ ​ഗുരു സോമസുന്ദരം മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

കേരളമാകെ ഷിബു ഫാൻസ്‌ ആണ്

കേരളം മുഴുവൻ ഷിബു ഫാൻസ് ആണ്. എല്ലാവരുടെയും പ്രിയപ്പെട്ട വില്ലൻ. അതിന്റെ റിഫ്ലക്ഷൻ ആണ് അതിനുശേഷം വന്ന കുറെ മൂവികൾ ഞാൻ ചെയ്തത്. എന്നാൽ ഇപ്പോൾ ഇതുവരെ ഉണ്ടായിരുന്ന വില്ലൻ, സൈക്കിക് വേഷങ്ങൾ വിട്ട് നല്ലൊരു അച്ഛന്റെ റോളാണ് ഹയയിൽ. മലയാളി പ്രേക്ഷകർ തീർച്ചയായും ഏറ്റെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിനയിക്കാനാണ് ഇഷ്ടം

അഭിനയിക്കാൻ ഒരുപാട് ഇഷ്ടമാണ്, പ്രത്യേകിച്ച് സിനിമയിൽ. 10 വർഷം ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്നു, തിയേറ്റർ പഠിച്ചു അതിന്റെ ഉപയോഗം ഇപ്പോൾ ഉണ്ടായി. ഇപ്പോൾ അത് ആവശ്യക്കാർക്ക് ആവശ്യത്തിന് അനുസരിച്ചു വിളമ്പുകയാണ്. എല്ലാവർക്കും ഹീറോയോ അല്ലെങ്കിൽ ഹീറോയിനോ ആയിട്ട് അഭിനയിക്കണം. എനിക്ക് അഭിനയിക്കാനാണ് ഇഷ്ടം. ആദ്യമായിട്ടാണ് ഇത്രയും പ്രായമുള്ള ഒരു അച്ഛൻ റോളിൽ അഭിനയിക്കുന്നത്. നല്ല പൊക്കമുള്ള മോന്റെ അച്ഛനാണ്. ഇതുവരെയും ഇങ്ങനെയൊരു റോൾ ചെയ്തിട്ടില്ല. അതിന്റെ ഒരു പേടിയുണ്ടായിരുന്നു. സ്റ്റീരിയോ ടൈപ്പ് ആകാതെയും മോണോ ടൈപ്പ് ആകാതെയും അച്ഛൻ റോളോ, വക്കീൽ റോളോ ഒക്കെ തുടർച്ചയായി വരുമെന്ന പേടിയിൽ ഞാൻ ഒഴിവാക്കി വന്നിരുന്നു. അപ്പോഴാണ് സനൽ കഥ പറഞ്ഞത്. കഥ എനിക്ക് ഇഷ്ടമായി. വെറുതെ ഒരു അച്ഛൻ റോൾ അല്ല ഹയയിൽ.

ഷിബുവിനെ ഠപ്പേന്ന് പിടിച്ചത്

ത്രില്ലർ ഫൈറ്റ് റോളുകളൊക്കെ നമുക്ക് കിട്ടും. പക്ഷേ കോമിക് വേഷങ്ങൾ കിട്ടാൻ പാടാണ്. സൂപ്പർ ഹീറോ, സൂപ്പർ കോമിക് വേഷങ്ങൾ അത്ര വേഗത്തിൽ നടന്മാർക്ക് കിട്ടുന്നില്ല. അതെനിക്ക് കിട്ടി. "അയ്യോ നാട്ടുകാരെ ഓടി വരണേ" സീൻ നന്നായി വന്നു. മലയാളത്തിൽ ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ് ഏതെന്ന് ചോദിച്ചാൽ ഇത് തന്നെയാണ്. അഭിനയം പഠിച്ചതും അതേ സമയം ഇമ്പ്രവൈസ് ചെയ്യുന്നതും നന്നായി വന്നു.

പുതുമുഖങ്ങളോടൊപ്പം പുതിയ അനുഭവം

29 പുതുമുഖങ്ങൾ ഉള്ള ചിത്രമാണിത്. അവരോടൊപ്പം അഭിനയിക്കുമ്പോൾ നല്ലൊരു യൂത്ത് ഫീൽ കിട്ടും. ഞാൻ പഠിക്കുമ്പോൾ സോഷ്യൽ മീഡിയ ഇത്ര റീച്ച് ഇല്ല. ഹയയിൽ കൂടെ അഭിനയിച്ചതെല്ലാം 2000 ൽ ജനിച്ച കുട്ടികളാണ്. അവരുടെ ചിന്തകൾ വേറെ രീതിയാണ്. ഷൂട്ടിന്റെ ഇടവേളകളിൽ അവരോടൊപ്പം സംസാരിക്കുമ്പോൾ അവർ ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടല്ലോ എന്ന് തോന്നും.

Content Highlights: guru somasundaram interview, haya movie set to release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented