നാട്ടുകാരെ ഓടി വരണേ,  മിന്നല്‍ മുരളിയിലെ ഷിബുവായി വീണ്ടും ഗുരു സോമസുന്ദരം, ആഘോഷമാക്കി പിള്ളേര് 


Haya

കൊച്ചി: മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രം മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. ഗുരു സോമസുന്ദരം അനശ്വരമാക്കിയ കഥാപാത്രത്തിന് ഇപ്പോഴും ആരാധകരുണ്ട്. ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗുകള്‍ ഒന്നുകൂടി ലൈവായി പറഞ്ഞിരിക്കുകയാണ് ഗുരു സോമസുന്ദരം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ക്യാംപസ് വിസിറ്റിന്റെ ഭാഗമായിട്ടായിരുന്നു ഗുരു സോമസുന്ദരത്തിന്റെ പ്രകടനം.

സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്മെന്റ് സ്റ്റഡീസിന്റെ കളമശ്ശേരിയിലെ പ്രധാന കാമ്പസില്‍ നിന്നായിരുന്നു തുടക്കം. സിക്സ് സില്‍വര്‍ സോള്‍ സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിനു മുന്നോടിയായാണ് ഹയ ടീം കാമ്പസുകള്‍ സന്ദര്‍ശിക്കുന്നത്. ലോകകപ്പിനു സ്വാഗതമോതി എസ് സി എം എസ് സംഘടിപ്പിച്ച കാല്‍പന്ത് മത്സരത്തിന്റെ ഉദ്ഘാടനവും ഇതിനൊപ്പം നടന്നു.

24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ. ചിത്രത്തിന്റെ ടീസര്‍ മുമ്പ് പുറത്തുവിട്ടിരുന്നു. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത്. കൂടതെ ഇവരുടെ മാതാപിതാക്കളെയും ടീസറില്‍ കാണിക്കുന്നുണ്ട്. ക്യാംപസ് ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ഹയ. 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Content Highlights: guru somasundaram, haya, new malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented