ഒരുകൊല്ലം പങ്കെടുത്തത് 250 ഓഡിഷനില്‍, വഴിത്തിരിവായത് ഡയലോഗ് പോലുമില്ലാതിരുന്ന ആ കഥാപാത്രം- ശംഭു


സുജിത സുഹാസിനി

INTERVIEW

Image Courtesy: www.instagram.com/justshambhu/

ല്‍ഹിയിലെ കോളേജ് കാലത്ത് തലയ്ക്ക് പിടിച്ച സിനിമാമോഹവുമായി കൊച്ചിയിലേയ്‌ക്കെത്തിയൊരാള്‍. നാടകങ്ങളുടെ വഴിയിലൂടെയാണ് പുതുമുഖ നടന്‍ ശംഭു സിനിമയിലെത്തുന്നത്. തന്റെ പുതിയ സിനിമ 'ഹയ'യുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു

'സോളമന്റെ തേനീച്ചകളു'ടെ ഷൂട്ടിങ് തീരുന്ന സമയത്താണ് സമയത്താണ് വാസുദേവ് സനല്‍ സാര്‍ ഹയയിലേയ്ക്ക് വിളിക്കുന്നത്. ഗുരു സോമസുന്ദരമുള്ള സിനിമയെന്നത് എന്നെ വല്ലാതെ എക്‌സൈറ്റഡാക്കി. അവിടെയെത്തിയപ്പോള്‍ ഉണ്ടായ എക്‌സ്പീരിയന്‍സും വളരെ നല്ലതായിരുന്നു. ഇതില്‍ ഒരുപാട് പുതുമുഖങ്ങളുണ്ട്.. അവരുടെ ആകാംക്ഷയും എനര്‍ജിയും എനിക്ക് സന്തോഷം വല്ലാത്ത സന്തോഷം നല്‍കി. കാരണം ഞാന്‍ എന്റെ ആദ്യത്തെ സിനിമയില്‍ അനുഭവിച്ചതാണ് അവര്‍ ഇപ്പോളനുഭവിക്കുന്നത് തോന്നി.

നാടകമാണ് വഴി

പഠിച്ചതും വളര്‍ന്നത് ഇന്ത്യയിലെ പല നഗരങ്ങളിലായാണ്. അച്ഛന്‍ എയര്‍ഫോഴ്‌സിലായിരുന്നതിനാല്‍ അതിനൊപ്പം നാടും നഗരവുമെല്ലാം മാറിയെന്ന് ശംഭു പറയുന്നു. ഡല്‍ഹിയിലാണ് കോളേജ് പഠനമൊക്കെ നടത്തിയത്. സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ നാടകത്തിനോട് ഒരു താത്പര്യമുണ്ടായിരുന്നു. പക്ഷേ അതിനെയൊരിക്കലും അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല. പിന്നീട് എന്‍ജിനീയറിങ് പഠനകാലത്താണ് വീണ്ടും നാടകത്തെ കുറച്ച് ഗൗരവമായി കണ്ടുതുടങ്ങിയത്. നാടകങ്ങള്‍ ചെയ്തുതുടങ്ങിയതാണ് സിനിമയിലേയ്ക്കുള്ള വഴിത്തിരിവ്. പിന്നീട് കൊച്ചിയിലേയ്ക്ക് താമസം മാറ്റി.

https://www.instagram.com/justshambhu/

ഓഡിഷനുകള്‍ മടുപ്പിക്കാറില്ല

ഓഡിഷനുകള്‍ ചെയ്യാന്‍ കുറച്ച് കാലത്തേയ്‌ക്കെന്ന് കരുതിയാണ് കൊച്ചിയില്‍ വന്നത്. കുട്ടികള്‍ക്കായി വര്‍ക്ക് ഷോപ്പുകളും ആ സമയത്ത് ചെയ്തിരുന്നു. അതിനോടൊപ്പം നാടകങ്ങളും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കുകയാണ് കൂടെ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ലഭിക്കുന്നത്. അതൊരു വലിയ കാര്യമായിരുന്നു. ഡയലോഗ് പോലുമില്ലാത്ത ആ കഥാപാത്രം ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു.
എന്ത് ഓഡിഷനുകള്‍ വന്നാലും പോകുമായിരുന്നു.

അതിനിടയ്ക്കാണ് സ്വകാര്യ ചാനലില്‍ ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നത്. 2017-ല്‍ മാത്രം 250 ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. അതൊന്നും എന്നെ മടുപ്പിച്ചിരുന്നില്ല. വീണ്ടും ശ്രമിയ്ക്കണം എന്നുമാത്രമായിരുന്നു മനസിലുണ്ടായിരുന്നത്. ഓഡിഷനുകളെല്ലാം ഇഷ്ടപ്പെട്ടുതന്നെയാണ് ചെയ്തത്. റിയാലിറ്റി ഷോയില്‍ നിന്നാണ് സംവിധായകന്‍ ലാല്‍ ജോസ് സാറിനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് സോളമന്റെ തേനീച്ചകളില്‍ അവസരം ലഭിക്കുന്നത്- ശംഭു പറഞ്ഞു.

കോവിഡ് കാലത്തെ സിനിമ

കോവിഡ് വന്നത് ജീവിതത്തെ വല്ലാതെ തളര്‍ത്തിക്കളഞ്ഞിരുന്നു. പെട്ടെന്ന് വര്‍ക്ക് ഷോപ്പുകളും ഓഡിഷനുകളുമെല്ലാം ഇല്ലാതായെയായി. ഇനിയെന്താകുമെന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് മരണനിരക്കും മറ്റും കണ്ടപ്പോള്‍ നമ്മള്‍ അത്രയ്‌ക്കൊന്നും കുഴപ്പത്തിലല്ലല്ലോയെന്നു തോന്നി. ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ നമ്മുക്ക് പ്രശ്‌നങ്ങള്‍ അത്രയൊന്നുമുണ്ടായില്ലെന്ന് ആശ്വസിച്ചു. അതായിരുന്നു ഏറ്റവും വലിയ തിരിച്ചറിവ്.

അന്നത്തെ വാര്‍ത്തകള്‍ പോലും വല്ലാതെ ഞെട്ടിപ്പിക്കുന്നതായിരുന്നു.സിനിമകളൊക്കെ വൈകിയത് വല്ലാതെ മനോവിഷമുണ്ടാക്കി. എന്നാല്‍ എല്ലാത്തിനും പോസിറ്റീവ് വശമുണ്ടെന്ന് പിന്നീട് മനസിലായി. അതെല്ലാം മറ്റൊരു തരത്തില്‍ ഒരുപാട്‌ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. ഹയയ്ക്ക് ശേഷം പുതിയ പ്രോജക്ടുകള്‍ വന്നിട്ടുണ്ട്. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനൊപ്പം നാടകവും കൊണ്ടുപോകാനാണ് വിചാരിക്കുന്നത്, ശംഭുവിന്റെ വാക്കുകള്‍ പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞു.

Content Highlights: actor shambhu, haya movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented