ഭക്ഷ്യസുരക്ഷാദിനം എന്തിനുവേണ്ടി; സുരക്ഷിതമായ ഭക്ഷണം ഒരുക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ത്?


1 min read
Read later
Print
Share

സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം എന്നതാണ് ഇത്തവണത്തെ ഭക്ഷ്യ സുരക്ഷാദിനത്തിന്റെ തീം.

പ്രതീകാത്മക ചിത്രം | Photo: Grihalakshmi (Photo: Purushotham)

നമ്മുടെ ആരോഗ്യത്തില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിശപ്പടക്കുന്നതിന് പുറമെ, ഒരാളുടെ ആരോഗ്യത്തിലും ഭക്ഷണം നിര്‍ണായകമായ ഘടകമാണ്. ശരീരത്തെ രോഗങ്ങളില്‍ നിന്ന് അകറ്റി, സുരക്ഷിതമായ കവചം ഒരുക്കുന്നതിനും ഭക്ഷണം സഹായിക്കുന്നുണ്ട്. നമുക്ക് ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള പോഷകങ്ങളുടെ വലിയൊരു ശതമാവും നമുക്ക് ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. അതിനാല്‍, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം എന്നത് ഏതൊരാളുടെയും അവകാശമാണ്.

എല്ലാവര്‍ഷവും ജൂണ്‍ ഏഴ് ആണ് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നത്. സുരക്ഷിതമായ ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം എന്നതാണ് ഇത്തവണത്തെ ഭക്ഷ്യ സുരക്ഷാദിനത്തിന്റെ തീം. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ടത് വളരെയധികം പ്രധാനപ്പെട്ടതാണെന്നും ലോകാരോഗ്യസംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടര്‍(ജനറല്‍ ഫോര്‍ ഹെല്‍ത്ത് കവറേജ്/ ഹെല്‍ത്തിയര്‍ പോപ്പുലേഷന്‍സ്) ഡോ. നേവോക്കോ യെമമോതോ പറഞ്ഞു. ഇതിലൂടെ, ആരോഗ്യമേഖലയ്ക്ക് മുകളിലുള്ള സമ്മര്‍ദവും കുറയ്ക്കാനാകും.

സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണം ഒരുക്കുന്നതിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മത്സ്യ-മാംസാദികള്‍ പ്രത്യേകമായി കൈകാര്യം ചെയ്യാം

മത്സ്യം, മുട്ട, കടല്‍വിഭവങ്ങള്‍, ഇറച്ചി എന്നിവയെല്ലാം മറ്റ് ഭക്ഷണസാധനങ്ങള്‍ക്കൊപ്പം സൂക്ഷിക്കാതിരിക്കുക. ഇവ മുറിക്കുന്നതിനും മറ്റുമായി പച്ചക്കറികള്‍ അരിയാന്‍ ഉപയോഗിക്കുന്ന ചോപ്പിങ് ബോര്‍ഡ് ഉപയോഗിക്കരുത്.

ഭക്ഷ്യവസ്തുക്കള്‍ കഴുകി ഉപയോഗിക്കാം

ഏത് ഭക്ഷ്യവസ്തുവായാലും കഴിക്കുന്നതിന് മുമ്പ് കഴുകേണ്ടത് വളരെ പ്രധാനപ്പെട്ടകാര്യമാണ്. പഴവും പച്ചക്കറിയുമായാലും മത്സ്യ-മാംസാദികളായാലും അവ പാചകം ചെയ്യുന്നതിന് മുമ്പ് കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

ഭക്ഷണസാധനങ്ങള്‍ നന്നായി വേവിച്ച് കഴിക്കാം

ഭക്ഷണസാധനങ്ങള്‍, പ്രത്യേകിച്ച് മത്സ്യം, മാംസം, മുട്ട എന്നിവയെല്ലാം വേവിച്ച് കഴിക്കുന്നതാണ് ആരോഗ്യപ്രദം. വേവിച്ച് കഴിക്കുന്നത് അവയിലെ ബാക്ടീരിയ പോലുള്ള രോഗവാഹകരായ സൂക്ഷ്മാണുക്കള്‍ നശിക്കുന്നതിന് സഹായിക്കും.

ഫ്രിഡ്ജില്‍ വയ്ക്കാം സുരക്ഷിതമായി

പാചകം ചെയ്തതായാലും അല്ലെങ്കിലും ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. പാചകം ചെയ്ത ഭക്ഷണങ്ങള്‍ പാചകം ചെയ്തവയുടെ ഒപ്പം വയ്ക്കരുത്. അതോടൊപ്പം പാചകം ചെയ്ത ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ നന്നായി മൂടിവയ്ക്കാനും ശ്രദ്ധിക്കണം.

Content Highlights: world food safety day 2022, healthy practices for healthy eating, theme and significants

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Representative image

2 min

ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്; കഴിക്കാനിരിക്കുമ്പോള്‍ ജാഗ്രതവേണം

Jun 3, 2022


devananda

1 min

ഭക്ഷ്യസുരക്ഷാദിനം ആചരിക്കുമ്പോൾ ഈ അമ്മയുടെ കണ്ണീര് കാണാതെ പോകരുത്.

Jun 7, 2022


Representative image

1 min

മീനിലെ ഫോർമാലിൻ: പരിധി നിശ്ചയിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

Jun 6, 2022


Representative image

2 min

വരുന്നു ഭക്ഷണവില്‍പ്പനശാലകളില്‍ ഓഡിറ്റിങും റേറ്റിങ്ങും; ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

Jun 3, 2022

Most Commented