2022 ഫുട്‌ബോള്‍ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്


കഴിഞ്ഞ നാല് ലോകകപ്പിലും ആതിഥേയരായ ടീമാണ് ആദ്യ മത്സരം കളിച്ചത്.

Photo: Getty Images

സൂറിച്ച്: ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കായിക മാമാങ്കമാണ് 2022 ഫുട്‌ബോള്‍ ലോകകപ്പ്. ഈ വര്‍ഷം നവംബറിലാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. 2022 നവംബര്‍ 21 നാണ് ലോകകപ്പ് തുടങ്ങുന്നത്. എന്നാല്‍ 21 ന് മുന്‍പായി ലോകകപ്പ് ആരംഭിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

നേരത്തേ നിശ്ചയിച്ച തീയ്യതിയ്ക്ക് ഒരു ദിവസം മുന്‍പ് ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് നവംബര്‍ 20 ന് മത്സരങ്ങള്‍ ആരംഭിക്കും. ഈ വാര്‍ത്ത അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നേരത്തേ തീരുമാനിച്ച പ്രകാരം ഗ്രൂപ്പ് എ യിലെ നെതര്‍ലന്‍ഡ്‌സ്-സെനഗല്‍ പോരാട്ടമാണ് ഉദ്ഘാടന മത്സരം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മത്സരത്തിന് പകരം ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടും. ഈ മത്സരം നവംബര്‍ 20 ന് ആരംഭിക്കും. എന്നാല്‍ ഫൈനലടക്കമുള്ള മറ്റുമത്സരങ്ങള്‍ക്ക് മാറ്റമില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ഫൈനല്‍ ഡിസംബര്‍ 18 ന് തന്നെ നടക്കും.

കഴിഞ്ഞ നാല് ലോകകപ്പിലും ആതിഥേയരായ ടീമാണ് ആദ്യ മത്സരം കളിച്ചത്. ഇത്തവണ അതിന് മാറ്റമുണ്ടായി. അതുകൊണ്ടാണ് ടൂര്‍ണമെന്റ് ഒരുദിവസം മുന്‍പ് ആരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2002-ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടന മത്സരം കളിച്ചത്. അന്ന് ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെ സെനഗല്‍ അട്ടിമറിച്ചു.

Content Highlights: 2022 football world cup date change, 2022 football world cup, qatar world cup, 2022 football wc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented