Photo: twitter.com/FIFAWorldCup
കാര്‍ഡിഫ്: ലോകകപ്പ് യോഗ്യത പ്ലേ ഓഫ് ഫൈനലില്‍ യുക്രൈനിനെ കീഴടക്കി വെയ്ല്‍സ്. എതിരില്ലാത്ത ഒരു ഗോളിനാണ് വെയ്ല്‍സ് യുക്രൈനിനെ കീഴടക്കിയത്. ഇതോടെ വെയ്ല്‍സ് 2022 ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. യുക്രൈന്‍ പുറത്തായി.
64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വെയ്ല്‍സ് ലോകകപ്പിന് യോഗ്യത നേടുന്നത്. 34-ാം മിനിറ്റില്‍ ആന്‍ഡ്രി യാര്‍മോലെങ്കോ വഴങ്ങിയ സെല്‍ഫ് ഗോളാണ് വെയ്ല്‍സിന് തുണയായത്.
വെയ്ല്‍സ് നായകന്‍ ഗരെത് ബെയ്ല്‍ 34-ാം മിനിറ്റിലെടുത്ത ഫ്രീകിക്ക് ഹെഡ്ഡ് ചെയ്ത് പുറത്തേക്ക് കളയാനുള്ള യാര്‍മോലെങ്കോയുടെ ശ്രമം പാളി. പന്ത് താരത്തിന്റെ തലയിലുരുമ്മി വലയില്‍ കയറി. ഈ ഗോളിന്റെ ബലത്തില്‍ വെയ്ല്‍സ് ലോകകപ്പ് യോഗ്യത ഉറപ്പാക്കി. വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നസിയുടെ തകര്‍പ്പന്‍ സേവുകളും യുക്രൈനിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി സമ്മാനിച്ചു.
ഇതിന് മുന്‍പ് 1958-ലാണ് വെയ്ല്‍സ് ലോകകപ്പ് കളിച്ചത്. അന്ന് ബ്രസീലിനോട് തോറ്റ് വെയ്ല്‍സ് പുറത്തായി. ഫുട്‌ബോള്‍ ഇതിഹാസം പെലെയാണ് അന്ന് ബ്രസീലിനായി വിജയഗോള്‍ നേടിയത്.
ഈ വിജയത്തോടെ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ 19 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറാന്‍ വെയ്ല്‍സിന് സാധിച്ചു. നാല് വര്‍ഷം മുന്‍പാണ് വെയ്ല്‍സ് അവസാനമായി ഹോംഗ്രൗണ്ടില്‍ തോറ്റത്.
ഈ വിജയത്തോടെ വെയ്ല്‍സ് ഗ്രൂപ്പ് ബിയിലേക്കാണ് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ബി യില്‍ കരുത്തരായ ഇംഗ്ലണ്ട്, അമേരിക്ക, ഇറാന്‍ എന്നീ ടീമുകള്‍ക്കെതിരേയാണ് വെയല്‍സ് കളിക്കേണ്ടത്.
Content Highlights: 2022 qatar world cup, wales vs ukraine, 2022 world cup playy off final, wales, ukraine, bale
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..