താമസിക്കാന്‍ കാരവനും കപ്പലും കൃത്രിമ ദ്വീപും, ആരാധകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍


സിറാജ് കാസിം

ഇതുവരെ ഒരു ലോകകപ്പിലും അനുഭവിക്കാത്ത താമസസൗകര്യങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ വിളിച്ചുപറയുന്നു.

പേൾ ഖത്തർ | Photo: twitter.com/qatarairways

മനുഷ്യനിര്‍മിത ദ്വീപ് മുതല്‍ വേനല്‍ പൂക്കുന്ന മരുഭൂമിവരെയുള്ള അനുഭവങ്ങള്‍ ആസ്വദിക്കണോ? ഫുട്‌ബോള്‍ ലോകകപ്പിനെത്തുന്ന കാണികളെ ഖത്തറില്‍ കാത്തിരിക്കുന്നത് പുതുമയുടെ ലോകം.

ഇതുവരെ ഒരു ലോകകപ്പിലും അനുഭവിക്കാത്ത താമസസൗകര്യങ്ങളാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഖത്തര്‍ വിളിച്ചുപറയുന്നു.

മരുഭൂമിയിലെ കാരവന്‍

ലോകകപ്പിനെത്തുന്നവര്‍ക്ക് വിസ്മയാനുഭവമായി കാരവന്‍ വില്ലേജുകളിലെ താമസം ഒരുക്കിയിട്ടുണ്ട്. മരുഭൂമിയിലൊരുക്കിയ കാരവനുകളില്‍ ആഴ്ചകളോളം താമസിക്കുന്ന ശീലമുള്ളവരാണ് ഖത്തറികള്‍. ലോകകപ്പിന്റെ സമയത്ത് അത്രയും നീണ്ട താമസം കാണികള്‍ ആഗ്രഹിക്കില്ലെന്ന തിരിച്ചറിവിലാണ് പ്രത്യേക കാരവന്‍ വില്ലേജ് ഒരുക്കുന്നത്. മരുഭൂമിയില്‍ കാരവനിലെ താമസത്തിനുള്ള ബുക്കിങ് ഉടനെ തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

കപ്പലില്‍ ഒരു രാവ്

ഖത്തറിലെത്തുന്ന കാണികള്‍ ഒരു ദിവസമെങ്കിലും കപ്പലുകളില്‍ രാവുറങ്ങണമെന്നാണ് സംഘാടകര്‍ പറയുന്നത്. ലോകകപ്പ് കാണികള്‍ക്കായി രണ്ട് കൂറ്റന്‍ ക്രൂയിസ് കപ്പലുകള്‍ നവംബര്‍ ആദ്യത്തോടെ ദോഹയില്‍ നങ്കൂരമിടും. ആദ്യ കപ്പല്‍ നവംബര്‍ 10 നും രണ്ടാമത്തേത് 14 നും ദോഹ തീരത്തെത്തും. രണ്ട് കപ്പലുകളിലുമായി നാലായിരം മുറികളിലായി 9,000 ലധികം പേര്‍ക്ക് താമസ സൗകര്യമുണ്ടാകും. നവംബര്‍ 13 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ കപ്പലിന് പേര് നല്‍കും. സൂഖ് വാഫിഖില്‍നിന്ന് കുറഞ്ഞ സമയം കൊണ്ട് എത്താവുന്നതരത്തിലാകും കപ്പലുകള്‍ നങ്കൂരമിടുന്നത്. കടല്‍കാഴ്ചകള്‍ ആസ്വദിക്കാനുള്ള ബാല്‍ക്കണി മുതല്‍ സ്യൂട്ടുകള്‍ വരെ ഒരുക്കിയാണ് കപ്പലുകള്‍ കാണികളെ കാത്തുകിടക്കുന്നത്.

പേള്‍ വിളിക്കുന്നു

ഖത്തര്‍ ലോകകപ്പിനെത്തുന്നവരെ കാത്തിരിക്കുന്ന മറ്റൊരു സുന്ദരദൃശ്യമാണ് ഗള്‍ഫിലെ അദ്ഭുതദ്വീപായ പേള്‍ ഖത്തര്‍. കടല്‍ നികത്തിയെടുത്ത് മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച ദ്വീപാണ് പേള്‍ ഖത്തര്‍. നിര്‍മാണചാതുരിയിലും ഡിസൈനിങ്ങിലും സവിശേഷമായ ഈ ദ്വീപില്‍ ഒട്ടേറെ വിദേശികള്‍ വില്ലകളും അപ്പാര്‍ട്ട്മെന്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പിന്റെ സമയത്ത് അത്യാഡംബര താമസാനുഭവം നുകരാന്‍ കാത്തിരിക്കുന്നവരെ പേള്‍ ഖത്തര്‍ മാടിവിളിക്കുന്നു.

ഹോട്ടലിലെ പാര്‍പ്പിടങ്ങള്‍

ഖത്തറിലെ ഒട്ടേറെ പാര്‍പ്പിടകേന്ദ്രങ്ങള്‍ ലോകകപ്പിന്റെ സമയത്ത് ഹോട്ടലുകളായിമാറും. അന്താരാഷ്ട്ര ഹോട്ടല്‍ ഗ്രൂപ്പുകളുടെ സഹായത്തോടെയാണ് പാര്‍പ്പിടകേന്ദ്രങ്ങള്‍ ഹോട്ടലുകളായി നവീകരിച്ചത്. അറബ് ലോകത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതാകും താമസസ്ഥലങ്ങളെന്ന് സംഘാടകര്‍ പറയുന്നു.

Content Highlights: accommodations in qatar, fifa, 2022 fifa world cup, 2022 qatar world cup, 2022 qatar, world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented