Photo: AFP
ഗ്ലാസ്‌ഗ്ലോ: ഖത്തര്‍ ലോകകപ്പ് പ്ലേ ഓഫ് മത്സരത്തില്‍ യുക്രൈനിന് വിജയം. നിര്‍ണായക മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ കീഴടക്കിയ യുക്രൈന്‍ ലോകകപ്പ് പ്രവേശന സാധ്യതകള്‍ സജീവമാക്കി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.
യുക്രൈനിനായി ആന്ജ്രി യര്‍മൊലെങ്കോ, റോമന്‍ യാരെചുക്ക്, ആര്‍ടെം ഡോവ്ബ്യക്ക് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌കോട്‌ലന്‍ഡിനായി ക്യാലം മക്ഗ്രിഗോര്‍ ആശ്വാസ ഗോള്‍ നേടി. ഈ വിജയത്തോടെ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന്റെ ഫൈനലിലെത്താനും യുക്രൈനിന് സാധിച്ചു.
ഫൈനലില്‍ കരുത്തരായ വെയ്ല്‍സാണ് യുക്രൈനിന്റെ എതിരാളി. വെയ്ല്‍സിനെ കീഴടക്കിയാല്‍ യുക്രൈനിന് ലോകകപ്പ് യോഗ്യത നേടാനാകും.
സ്‌കോട്‌ലന്‍ഡിനെതിരായ ഈ വിജയം റഷ്യയുടെ ആക്രമണം മൂലം യുക്രൈനില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് ടീം പരിശീലകന്‍ ഒലെക്‌സാണ്ടര്‍ പെട്രാകോവ് അറിയിച്ചു.
യുക്രൈന്‍ ഫുട്‌ബോള്‍ ടീമിനെ സംബന്ധിച്ചിടത്തോളം നാടിനുവേണ്ടിയുള്ള പോരാട്ടം കൂടിയാണിത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനിടെ യുക്രൈനിന്റെ മാഞ്ചെസ്റ്റര്‍ സിറ്റി താരം ഒലെക്‌സാണ്ടര്‍ സിന്‍ചെങ്കോ പൊട്ടിക്കരഞ്ഞിരുന്നു. തകര്‍ന്ന ഹൃദയവുമായാണ് താരങ്ങള്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..